Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കെപിസിസി സംഘടന ജനറല്‍ സെക്രട്ടറിയായി എം ലിജു ചുമതല ഏറ്റെടുത്തു

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ ടി.യു രാധാകൃഷ്ണന്‍, വി.ടി.ബല്‍റാം , വി. പി സജീന്ദ്രന്‍, കെ.ജയന്ത് ,ജി എസ് ബാബു ,ജി സുബോധന്‍,പഴകുളം മധു , എം എം നസീര്‍.കെപി ശ്രീകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചുമതല ഏറ്റെടുക്കല്‍.

ചുമതല ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ സംഘടനയ്ക്ക് ഗുണകരമാകുന്ന വിധം നിര്‍വഹിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ചുമതല ഏറ്റെടുത്തുകൊണ്ട് എം.ലിജു അഭിപ്രായപ്പെട്ടു.തുടര്‍ന്ന് കെപിസിസി പബ്ലിക് പോളിസി ആന്റ് റിസര്‍ച്ച് വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ശില്‍പ്പശാലയിലും കെപിസിസി എക്‌സ് സര്‍വീസ് മെന്‍ കോകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലും പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!