Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഓണാഘോഷം

തിരുവനന്തപുരം: പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന്റെ ഓണാഘോഷ പരിപാടിയായ ‘പകൽനിലാവ്” 10ന് രാവിലെ 10ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹികും. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു ചീഫ് സെക്രട്ടറിക്ക് കൈമാറും. പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഓണസന്ദേശം നൽകും. പ്രാൺ ഫെ‌ർട്ടിലിറ്റി ആൻഡ് വെൽ വുമൺ സെന്റർ എം.ഡി ഡോ.ആർ.അനുപമ,അമ്പലത്തറ ചന്ദ്രബാബു, ബി.സുരേന്ദ്ര ദാസ് എന്നിവർ പങ്കെടുക്കും. പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും അതിഥികൾക്കുള്ള മെമെന്റോ വിതരണവും ശാരദ മുരളീധരൻ നിർവഹിക്കും.

വൈകിട്ട് 5ന് നടക്കുന്ന സമ്മാനദാന ചടങ്ങ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനംചെയ്യും. ഐ.ജെ.ടി ഡയറക്ടർ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എച്ച്. ഹണി, ട്രഷറർ വി. വിനീഷ്, ജോയി തമലം, പ്രോഗ്രാം കൺവീനർ വി.ബി.വിസ്മയ് തുടങ്ങിയവർ സംസാരിക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!