Author: News Desk
-

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 23) മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 23) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
-

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ 2 മാസത്തിനുള്ളില്‍ ഒഴിപ്പിക്കുന്നതിന് മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ എടുത്ത് പ്രവര്‍ത്തനം വേഗത്തിലാക്കും. കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം നിര്‍ബന്ധമാക്കിയ 15 വര്‍ഷങ്ങള്‍ കഴിഞ്ഞ വാഹനങ്ങള്‍ അല്ലയിവ. അവ കേന്ദ്രത്തിന്റെ വിലക്ക് വന്ന സമയം വരെ, അതായത് മാസങ്ങള്‍ക്ക്…
-
ഇതിഹാസതാരം ഐ. എം. വിജയനുമായി പന്തുതട്ടി കുട്ടികള്‍
കേരളീയം – 2023 ന്റെ ഭാഗമായി പബ്ലിക് റിലേഷൻ വകുപ്പ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച “വരൂ ഇതിഹാസതാരം ഐ. എം. വിജയനുമായി പന്തുതട്ടാം” എന്ന പരിപാടിയിൽ ഐ. എം. വിജയൻ കുട്ടികളോടൊപ്പം പന്തുതട്ടി.
-

ലോകം മുഴുവന്‍ കേരളീയമെത്തിക്കാന്‍ ലോക കേരളസഭ
കേരളത്തിന്റെ നേട്ടങ്ങളും സാംസ്കാരികത്തനിമയും ലോകത്തിന് മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവന്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങള്‍.കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ്.ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.ഒമാന്‍ മുതല്‍ അസര്‍ബൈജാന്‍ വരെയുള്ള രാജ്യങ്ങളിലെ 150 ഓളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തെ വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ സമഗ്രമായി അവതരിപ്പിക്കുന്ന…
-

ഖനന വിലക്ക് പിന്‍വലിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ജില്ലയില്‍ ക്വാറീയിങ്, മൈനിങ്, കടലോരപ്രദേശങ്ങളിലെ വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലകളിലേയ്ക്കുള്ള ഗതാഗതം എന്നിവയ്ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പിന്‍വലിച്ചു.
-

റേഷന്‍കട ലൈസന്‍സിനായി അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയില്‍ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയില്‍ റേഷന്‍ കട ലൈസന്‍സിനായി ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ ക്ഷണിച്ചു.25 റേഷന്‍ കടകള്‍ക്കുള്ള ലൈസന്‍സിനാണ് വിജ്ഞാപനമിറങ്ങിയത്. ഒഴിവുള്ള റേഷന്‍ കടകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. തിരുവനന്തപുരം താലൂക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെമ്പഴന്തി വാര്‍ഡില്‍ ആനന്ദേശ്വരം(പട്ടികജാതി), അണമുഖം വാര്‍ഡില്‍ കുമാരപുരം(പട്ടികജാതി), അണമുഖം വാര്‍ഡില്‍ ചെന്നിലോട് കോളനി(പട്ടികജാതി), കിണവൂര്‍ വാര്‍ഡില്‍ വയലിക്കട(ഭിന്നശേഷി), തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ ജംഗ്ഷന്‍(പട്ടികജാതി), ആക്കുളം വാര്‍ഡില്‍ പുലയനാര്‍ക്കോട്ട(പട്ടികജാതി), വെങ്ങാനൂര്‍ പഞ്ചായത്ത് ആഴാകുളം വാര്‍ഡില്‍ മുട്ടയ്ക്കാട്, ചിറയില്‍(ഭിന്നശേഷി).…
-

കടയ്ക്കാവൂർ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയ്ക്ക് നിർദേശം
ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. സ്‌റ്റേഷൻ പരിസരത്തെ കലുങ്കിലെ കാടും പാറയും കല്ലുകളും നീക്കം ചെയ്ത് നീരൊഴിക്ക് സുഗമമാക്കി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും കണിയാക്കുടി പാലത്തിനും ഇടയ്ക്കായി റെയിൽവേ ട്രാക്കിന് അടിയിൽ കൂടി ഇരുകരകളെയും ബന്ധിപ്പിക്കുന്ന കലുങ്ക് കാടുപിടിച്ച് പാറയും കല്ലുകളും നിറഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത്…
You May Have Missed

















