Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കടയ്ക്കാവൂർ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയ്ക്ക് നിർദേശം
    , , , ,

    കടയ്ക്കാവൂർ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയ്ക്ക് നിർദേശം

    ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.  സ്‌റ്റേഷൻ പരിസരത്തെ കലുങ്കിലെ കാടും പാറയും കല്ലുകളും നീക്കം ചെയ്ത് നീരൊഴിക്ക് സുഗമമാക്കി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും കണിയാക്കുടി പാലത്തിനും ഇടയ്ക്കായി റെയിൽവേ ട്രാക്കിന് അടിയിൽ കൂടി ഇരുകരകളെയും ബന്ധിപ്പിക്കുന്ന കലുങ്ക് കാടുപിടിച്ച് പാറയും കല്ലുകളും നിറഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത്…

    Continue Reading

  • ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം
    , , , ,

    ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

    സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകരെ സഹായിക്കാൻ…

    Continue Reading

  • മണമ്പൂർ ഉപതെരഞ്ഞെടുപ്പ് :കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു
    ,

    മണമ്പൂർ ഉപതെരഞ്ഞെടുപ്പ് :കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ മണമ്പൂരിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും നവംബർ 4 വൈകിട്ട് അഞ്ച് വരെ അവസരമുണ്ട്. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. അന്തിമ വോട്ടർ പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും. പ്രവാസികളായ വോട്ടർമാർക്കും www.sec.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച…

    Continue Reading

  • ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
    , , ,

    ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

    ദളിത് – ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗ്രാന്റ്കൾ വർദ്ധിപ്പിക്കുക, ജാതി വിവേചനം അവസാനിപ്പിക്കുക ഹോസ്റ്റൽ അലവൻസുകളും പോക്കറ്റ് മണിയും പ്രതിമാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.

    Continue Reading

  • ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന്  മന്ത്രി
    , , ,

    ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി

    സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓട്ടോ ടാക്സി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് – കേരളയുടെ പ്രതിനിധി സംഘവുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.കേരള മോട്ടോർ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വർഷമായി പരിമിതപ്പെടുത്തിയത്. 2020…

    Continue Reading

  • യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ
    , ,

    യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ

    കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്‍റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, എപിഎല്‍ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോര്‍ജ്, പോളികാബ്…

    Continue Reading

  • മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന്‍ രമേശ് ചെന്നിത്തല
    , , ,

    മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന്‍ രമേശ് ചെന്നിത്തല

    മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നും അന്തർധാര സജീവമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ 7 വർഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. ഇത്രയും വലിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണം. എന്ത് കൊണ്ട് കെ കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നുവെന്ന ചോദ്യവും ചെന്നിത്തല…

    Continue Reading

  • വി. എസ്. ന്റെ നൂറാം ജന്മദിനത്തില്‍ പായസ വിതരണം
    , , ,

    വി. എസ്. ന്റെ നൂറാം ജന്മദിനത്തില്‍ പായസ വിതരണം

    മുതിർന്ന സി പി എം നേതാവ് വി. എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനമായ ഇന്നു രാവിലെ തിരുവനന്തപുരം ബാര്‍ട്ടൺഹില്ലിലെ വസതിയിൽ ആശംസകൾ അർപ്പിക്കാനായെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും, ജില്ലാസെക്രട്ടറി അഡ്വ: വി. ജോയ് എം എൽ എ യും വീടിനുപുറത്ത് മലമ്പുഴയിൽ നിന്നുള്ള പാർട്ടിപ്രവർത്തകർ നടത്തിയ പായസ വിതരണത്തിൽ പങ്കാളികളായപ്പോൾ.

    Continue Reading

  • ലിയോ വിജയ് ചിത്രം ആദ്യ ദിനം തന്നെ ബോക്സ് ഓഫീസ് കളക്ഷൻ 145 കോടി രൂപ നേടി
    , , , , ,

    ലിയോ വിജയ് ചിത്രം ആദ്യ ദിനം തന്നെ ബോക്സ് ഓഫീസ് കളക്ഷൻ 145 കോടി രൂപ നേടി

    ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ ബോക്സ് ഓഫീസ് കളക്ഷൻ ആദ്യദിനമായ ഇന്നലെ 19-10-2023 തിയേറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചു. ഒരു കോളിവുഡ് ചിത്രമായ ലിയോയ്ക്ക് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ചു. ലിയോയിൽ വിജയ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 ലെ ബ്ലോക്ക്ബസ്റ്റർ മാസ്റ്ററിന് ശേഷം വിജയ്യും കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ലിയോ ബോക്സ് ഓഫീസ് കളക്ഷൻകണക്കുകൾ പ്രകാരം ലിയോ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 68 കോടി രൂപ നേടി. തമിഴ്നാട്ടില്‍…

    Continue Reading

  • വെട്ടുകാട് പള്ളിയിൽ അമിനിറ്റി സെന്റർ തുറന്നു
    , ,

    വെട്ടുകാട് പള്ളിയിൽ അമിനിറ്റി സെന്റർ തുറന്നു

    വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിനെ പ്രധാന ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വെട്ടുകാട് ദേവാലയത്തില്‍ മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരാധാനാലയങ്ങൾ ഉൾപ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളിൽ രാത്രിയിൽ പ്രത്യേക ദീപലങ്കാരം നടത്തി നടപ്പിലാക്കിയ തിരുവിതാംകൂർ ഹെറിറ്റേജ് സർക്യൂട്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!