Author: News Desk
-

കനകക്കുന്നിൽ കലയുടെ ആഗോളവിരുന്ന്; കേരളീയം കളറാക്കി വിദേശ വിദ്യാർഥികൾ
കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്‌കാരവും ആഗോളവേദിയിലെത്തിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാർഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി.41 രാജ്യങ്ങളിൽ നിന്നുള്ള 162 വിദ്യാർഥികൾ പങ്കെടുത്ത പ്രൗഢമായ സംഗമത്തിൽ വിദേശ വിദ്യാർഥികൾ അവതരിപ്പിച്ച തനത് കലാപ്രകടനങ്ങൾ സദസ്സിന് അപൂർവ അനുഭവമായി. വിയ്റ്റ്‌നാം മുതൽ സാംബിയ വരെയുള്ള രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളാണ് വേദിയിൽ അരങ്ങേറിയത്. കനകക്കുന്ന് കൊട്ടാരത്തിൽ വ്യാഴാഴ്ച വൈകിട്ട് 5 ന് സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള വിദേശ…
-

41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം
രാജ്യാന്തരവിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ സംഗമവും സാംസ്‌കാരിക ആഘോഷവും സംഘടിപ്പിച്ചത്.അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബെനിൻ, ബോട്ട്‌സാന, കാമറൂൺ, ചാഡ്, കൊളംബിയ, കൊമോറോസ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർദാൻ, കെനിയ, ലാവോസ്, ലെസോത്തോ, മലാവി, മലേഷ്യ, മാലി, മൗറീഷ്യസ്, കമൊസാംബിക്യൂ, നമീബിയ, നേപ്പാൾ, നൈജീരിയ, പലസ്തീൻ, റുവാൻഡ, സിയറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സിറിയ,…
-

ജൽജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കുടിവെള്ളമെത്തിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന വിഹിതം നൽകാത്തതിനാൽ കരാറുകാർ കേരളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി നിർത്തിയിരിക്കുകയാണ്. സൗജന്യ പൈപ്പ് ലൈൻ പദ്ധതിയിലൂടെ 12 ലക്ഷം കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് ഇതുവരെ കുടിവെള്ളം ലഭിച്ചത്. ബാക്കിയുള്ളവർക്ക് കൂടി വെള്ളമെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിനാണ് സംസ്ഥാനം ഇപ്പോൾ തുരങ്കം വെച്ചിരിക്കുന്നത്. കോടികൾ ചിലവഴിച്ച് കേരളീയം പോലെയുള്ള ആഘോഷങ്ങൾ കൊണ്ടാടുന്ന…
-

ദുരന്ത പ്രതിരോധം ഉറപ്പാക്കി കരമനയാറ്റില്‍ മോക്ക് ഡ്രില്‍
തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് കരമനയാറ്റിലെ തളിയില്‍ ക്ഷേത്രത്തിന് സമീപത്തുള്ള കടവില്‍ നാലുപേര്‍ അകപ്പെട്ടിട്ടുണ്ടെന്ന സന്ദേശമെത്തുന്നത് രാവിലെ 9.45ഓടെയാണ്. ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള അടിയന്തര സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തേക്ക് പോലീസ്, അഗ്‌നിരക്ഷാസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ വാഹനങ്ങള്‍ സൈറണ്‍ മുഴക്കി പാഞ്ഞു. തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും ആംബുലന്‍സും ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പും…
-

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് നാളെ മുതൽ: മന്ത്രി ഡോ. ബിന്ദു
കെ എസ് ആർ ടി സിയുടെ വേളാങ്കണ്ണി സൂപ്പർ ഡീലക്‌സ് ബസ് നാളെ (20.10.2023) മുതൽ ഇരിങ്ങാലക്കുട വഴി സർവ്വീസ് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി യുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യാം. ചേർത്തല നിന്നും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് പൂതംകുളം ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപത്തെ തൃശൂർ ബസ്സ് സ്റ്റോപ്പിൽ ബസ്…
-

ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഡ്രൈ ഡേ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം . ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വീട്ടിനകത്തും പുറത്തും…
-

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിരുന്നതായി ജില്ലാ കളക്ടർ
തിരുവനന്തപുരം ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും, ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും തുക നേരത്തെ തന്നെ അനുവദിച്ചിരുന്നതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ 29ന് 54,65,200 രൂപയും ജൂണ്‍ 13ന് 46,16,900 രൂപയും ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാര്‍ക്കുമായി അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 2023 ജൂലൈ അഞ്ചിന് 26,00,000 രൂപയും…
-

രണ്ടു പി. എസ്. സി വിജ്ഞാപനങ്ങള്‍ റദ്ദാക്കി
13.04.2022ലെ ഗസറ്റ് വിജ്ഞാന പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി / സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) കാറ്റഗറി നമ്പര്‍ 091/ 2022 തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി നടത്തിയ പ്രായോഗിക പരീക്ഷയില്‍ യോഗ്യതയുള്ള ആരും പങ്കെടുത്തിട്ടില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 16.08.2022ലെ ഗസറ്റ് വിജ്ഞാപന പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് കാറ്റഗറി നമ്പര്‍ 327/2022 തസ്തികയിലേക്ക് യോഗ്യരായ…
-

ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇതു സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പോത്തന്‍കോട് ഗ്രാമ പഞ്ചായത്തിലെ ജാഗ്രതാ സമിതി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സുപ്രധാനമായ പരിപാടിയാണ് ജാഗ്രതാ സമിതി പരിശീലനം. സമൂഹത്തെ ജാഗ്രവത്താക്കുന്നതില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.…
-

മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ ധർണ്ണ നടത്തി
സഹകരണ സംഘങ്ങൾക്കെതിരെ നടത്തുന്ന നുണ പ്രചാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ മുൻ എം എൽ എ ജമീല പ്രകാശം പ്രസംഗിക്കുന്നു.
You May Have Missed














