Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.ഐ (എം) ശക്തമായി പ്രതിഷേധിച്ചു
    , , ,

    ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.ഐ (എം) ശക്തമായി പ്രതിഷേധിച്ചു

    ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചു ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറ്‌ കണക്കിന്‌ പേര്‍ കൊല്ലപ്പെട്ട നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. നൂറ്‌ കണക്കിന്‌ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്ന ഇത്തരം നടപടികള്‍ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കുകയുള്ളൂ. എല്ലാവിധ അന്താരാഷ്‌ട്ര ധാരണകളേയും കാറ്റില്‍ പറത്തിക്കൊണ്ട്‌ ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ഗവണ്‍മെന്റ്‌ നടത്തിയ ബോംബാക്രമണം അത്തരമൊരു…

    Continue Reading

  • കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കും
    , , , , ,

    കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കും

    കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച കുട്ടികളുടെ ദേശീയ കാലാവസ്ഥ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിശാസ്ത്രം മുഖ്യ വിഷയമായിട്ടുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിലവിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. എട്ടാംതരം മുതൽ അന്തരീക്ഷ പഠനവും…

    Continue Reading

  • പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 19ന്
    , ,

    പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 19ന്

    പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന് രാവിലെ 10ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും. പോത്തന്‍കോട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. ഹരിപ്രസാദ്, എസ്എച്ച്ഒ മിഥുന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിജിആര്‍എഎസ് സെന്റര്‍ ഫോര്‍ ജന്‍ഡര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് പ്രോജക്ട് മാനേജര്‍ എസ്. ബുഷ്‌റ പരിശീലന ക്ലാസ് നയിക്കും.

    Continue Reading

  • ഗ്ലോബൽ മാരിടൈം സമ്മിറ്റ് : ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’
    , ,

    ഗ്ലോബൽ മാരിടൈം സമ്മിറ്റ് : ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’

    മുംബൈ, ഒക്ടോബർ 18 :  കേരളത്തിൻറ്റെ മാരിടൈം മേഖലയുടെ വികസനത്തിനായി ബഹുമുഖ തന്ത്രങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണെന്നും തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  മുംബൈയിൽ നടക്കുന്ന ആഗോള മാരിടൈം ഉച്ചകോടിയിലെ കേരള സെഷനിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരിന്നു മന്ത്രി.  ഉച്ചകോടിയിലെ രണ്ടാം ദിവസത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കേരള സെഷൻ.  വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വിപണിസാധ്യത തേടാനും മാരിടൈം, ടൂറിസം, ഫിഷറീസ്, വാണിജ്യം, വ്യവസായം, ഗതാഗതം…

    Continue Reading

  • ഹരിതകര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു
    , ,

    ഹരിതകര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു

    തിരുവനന്തപുരം നഗരസഭയുടെ യശസ്സ് വാനോളം ഉയര്‍ത്തി അഭിമാനമായി മാറിയ ഹരിതകര്‍മ്മസേനയെ ആദരിച്ചു. നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ കരുതിയ മോതിരം തിരികെ നല്‍കി മാതൃകയായ ഹരിതകര്‍മ്മസേനാംഗങ്ങളെ മേയര്‍ അനുമോദിച്ചു. വെങ്ങാനൂര്‍ സ്വദേശി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു മോതിരം കളഞ്ഞുപോയത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയുടേതായിരുന്നു മോതിരം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെ മോതിരം കിട്ടുകയും വെങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ മോതിരം ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. നഗരസഭയുടെയും ഹരിതകര്‍മ്മസേനയുടെയും അഭിമാനമായി മാറിയ ശാലിനിയെയും ടീമംഗങ്ങളായ സരിത.എം,…

    Continue Reading

  • കേരളീയത്തിന്റെ നിറം പടർത്തി ഡാൻസ് വൈബ്‌സ്
    , , ,

    കേരളീയത്തിന്റെ നിറം പടർത്തി ഡാൻസ് വൈബ്‌സ്

    നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടക സമിതി ഒരുക്കിയ ഡാൻസ് വൈബ്‌സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളജ്, തമ്പാനൂർ ബസ് സ്റ്റാൻഡ്, കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് കേരളീയം ഡാൻസ് വൈബ്‌സ് എന്ന പേരിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് കേരളീയത്തിന്റെ പ്രചാരണത്തിനായി…

    Continue Reading

  • കനത്ത മഴ : ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 867 പേർ
    , , , , ,

    കനത്ത മഴ : ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 867 പേർ

    തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 15 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നു. 310 കുടുംബങ്ങളിലായി 867 പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരുവനന്തപുരം താലൂക്കിൽ 11 ക്യാമ്പുകളിലായി 511 പേരും, ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 161 പേരും, വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 195 പേരും കഴിയുന്നു. തിരുവനന്തപുരം താലൂക്ക് കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ്‌മേരീസ് എൽ.പി.എസിൽ 36 കുടുംബങ്ങളിലായി 110 പേർ. 38 പുരുഷന്മാർ, 55 സ്ത്രീകൾ, 17…

    Continue Reading

  • പാറശാല ബ്ലോക്ക് ഹരിതകർമ സംഗമം സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
    , , ,

    പാറശാല ബ്ലോക്ക് ഹരിതകർമ സംഗമം സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

    പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത കർമ സേന സംഗമം – ‘ശ്രദ്ധ‘ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കർമ സേനാംഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനം മഹത്തരമാണെന്നും മാസം പതിനായിരം മുതൽ 25,000 രൂപ വരെ സേനാംഗങ്ങൾക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, ബ്ലോക്ക് മെമ്പർ വിനുത കുമാരി എൽ, ത്രിതല…

    Continue Reading

  • സംസ്ഥാന ക്ഷീരവികസന വകുപ്പിലെ ഇൻഫർമേഷൻ സെന്ററിൽ ഒഴിവ്
    , , ,

    സംസ്ഥാന ക്ഷീരവികസന വകുപ്പിലെ ഇൻഫർമേഷൻ സെന്ററിൽ ഒഴിവ്

    സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ  https://www.cmd.kerala.gov.in വെബ്‌സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment.kerala.gov.in വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്.

    Continue Reading

  • തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്: മന്ത്രി ഡോ. ആർ ബിന്ദു

    തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും ശ്രീ. കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ ശ്രീ. എ എൻ ഷംസീർ കത്ത് നൽകിയിരുന്നു – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!