Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വികലാംഗർ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ: മന്ത്രി ഡോ. ആർ ബിന്ദു 
    , , ,

    വികലാംഗർ എന്ന പദം നീക്കി; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ: മന്ത്രി ഡോ. ആർ ബിന്ദു 

    കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.  വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ മന്ത്രിയെന്ന നിലയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്രസർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിച്ചു.…

    Continue Reading

  • 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതി
    , , , ,

    4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതി

    തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂര്‍ ഗുരുവായൂര്‍ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും…

    Continue Reading

  • സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കോഴ്സുകള്‍
    , , , ,

    സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കോഴ്സുകള്‍

    എല്‍.ബി.എസ് സെന്റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ക്ലാര്‍ക്ക്, അസിസ്റ്റന്റ് തസ്തികകളിലുള്ള സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് ഉപകാരപ്പെടുന്ന ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് ക്ലാസുകള്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 29  വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560333, http://lbscentre.kerala.gov.in.

    Continue Reading

  • എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
    , , , ,

    എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

    നന്ദാവനത്ത് പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി. എസ്.ടി യൂസിങ് ടാലി, ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) തുടങ്ങിയ കോഴ്സുകള്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുന്നു. ഒക്ടോബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. കോഴ്സ് സമയം, ഫീസ് എന്നീ വിവരങ്ങള്‍ക്കായി  http://lbscentre.kerala.gov.in സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ 0471 2560333.

    Continue Reading

  • കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
    , , , ,

    കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

    കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഡി.സി.എ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോള്‍ നോളജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് നോളജ് സെന്റര്‍ ഹെഡ് അറിയിച്ചു.

    Continue Reading

  • ലഹരിക്കെതിരായ നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം മന്ത്രി ആര്‍. ബിന്ദു
    , , , ,

    ലഹരിക്കെതിരായ നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം മന്ത്രി ആര്‍. ബിന്ദു

    ലാവോജ് 2023ന് ലോ അക്കാദമിയില്‍ തുടക്കമായി. ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന സാമൂഹ്യസേവന പരിപാടി ലാവോജ് (ലോ അക്കാദമി വിംഗ്‌സ് ഓഫ് ജസ്റ്റിസ്) 2023 പേരൂർക്കട ലോ അക്കാദമി ലോ കോളേജിൽ ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ നാശമുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിക്കും മത്സരങ്ങള്‍ക്കും തുടക്കമായി. ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന സാമൂഹ്യസേവന പരിപാടി ലാവോജ് (ലോ അക്കാദമി വിംഗ്സ് ഓഫ്…

    Continue Reading

  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു
    , , , ,

    മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു

    മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും തുറന്ന ജീപ്പിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സെക്രട്ടേറിയറ്റ് ഉപരോധത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഡി സി സി പ്രസിഡന്റ് പാലോട് രവി, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, കെ പി സി സി…

    Continue Reading

  • രണ്ടു മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തും: മന്ത്രി വീണാ ജോര്‍ജ്
    , , , ,

    രണ്ടു മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തും: മന്ത്രി വീണാ ജോര്‍ജ്

    ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും 2 മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തും: മന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും 2 മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്.…

    Continue Reading

  • അനന്തപുരിയിൽ അലകളുയർത്തികേരളീയം ഡാൻസ് വൈബ്സ്
    , , ,

    അനന്തപുരിയിൽ അലകളുയർത്തികേരളീയം ഡാൻസ് വൈബ്സ്

    കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജ്, കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷൻ, കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറി. ഇന്ന് (ഒക്‌ടോബർ 18) ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കേരളീയം ഡാൻസ് വൈബ്സ്…

    Continue Reading

  • കാട്ടാക്കടയിൽ ഇനി പച്ചക്കറിക്കാലം
    , , ,

    കാട്ടാക്കടയിൽ ഇനി പച്ചക്കറിക്കാലം

    ‘നട്ടുനനച്ച്, പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട‘ പദ്ധതിക്ക് തുടക്കമായി. ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം ‘നട്ടുനനച്ച് പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട‘ എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട മണ്ഡലം.പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡല തല പച്ചക്കറി നടീൽ ഉത്സവം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതിയും പൂകൃഷി പോലെ കാർഷിക മേഖലയിലെ ശ്രദ്ധേയമായ മറ്റൊരു മാതൃകയാക്കി മാറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പച്ചക്കറി കൃഷിയിൽ കേരളത്തിന്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!