Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കാലാവസ്ഥ പഠനത്തിൽ കുട്ടികളുടെ നിരീക്ഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍
    , , , , ,

    കാലാവസ്ഥ പഠനത്തിൽ കുട്ടികളുടെ നിരീക്ഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

    തിരുവനന്തപുരം : വർത്തമാനകാലത്തെ പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ചും പ്രകൃതിയുടെ അവസ്ഥാന്തരങ്ങളെ കുറിച്ചും പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും ചർച്ച ചെയ്യപ്പെടുന്ന ദേശീയ കാലാവസ്ഥ കോൺക്ലേവിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ജി. ആർ . അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രാദേശിക കാലാവസ്ഥ പഠനങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ചിരിക്കുന്ന…

    Continue Reading

  • നവകേരള സദസ്: നെടുമങ്ങാട് ഡിസംബര്‍ 21ന്, വിപുലമായ സംഘാടക സമിതിയായി
    ,

    നവകേരള സദസ്: നെടുമങ്ങാട് ഡിസംബര്‍ 21ന്, വിപുലമായ സംഘാടക സമിതിയായി

    നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതിയായി. നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത , മലയോര – തീരദേശ പാതകളുടെ നവീകരണം, വിശപ്പു രഹിത കേരളം, സമ്പൂർണ കുടിവെള്ള പദ്ധതി ഇങ്ങനെ കേരള ചരിത്രത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ…

    Continue Reading

  • ലഹരിക്കെതിരെ ബോധവത്കരണവുമായി ജില്ലാ സമൂഹ്യനീതി വകുപ്പ്
    , , , ,

    ലഹരിക്കെതിരെ ബോധവത്കരണവുമായി ജില്ലാ സമൂഹ്യനീതി വകുപ്പ്

    ലാവോജ് 2023 മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന പ്രചാരണപരിപാടികളുമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ലാവോജ് 2023 ഒക്ടോബർ 18 ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് പേരൂർക്കട ലോ അക്കാദമിയിലാണ് പരിപാടി നടക്കുന്നത്.നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ലോ കോളേജ്, ലോ അക്കാദമി ലീഗൽ എയ്ഡ് ക്ലിനിക്കുമായി സഹകരിച്ചാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.ഇരുചക്ര വാഹന റാലി,ഇന്റർ കോളേജ് ക്വിസ്…

    Continue Reading

  • വള്ളവും വലയും പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
    , , ,

    വള്ളവും വലയും പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പഴയ വള്ളം മാറ്റി പുതിയ എഫ്.ആര്‍.പി വള്ളം വാങ്ങുന്നതാണ് പദ്ധതി. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ഒക്ടോബര്‍ മുപ്പതിനകം സമര്‍പ്പിക്കേണ്ടതാണെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2464076, 2450773.

    Continue Reading

  • ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു
    , , ,

    ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു

    പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിംഗ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. ബുക്ക് ബൈഡിംഗ് കോഴ്‌സിന് പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ/ബുക്ക് ബൈഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസി വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അവസരം. ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്,…

    Continue Reading

  • യുഐടിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
    , , ,

    യുഐടിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

    യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാട്ടായിക്കോണം റീജണൽ സെന്ററിൽ മലയാളം, ഹിന്ദി, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ താത്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കും നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒക്ടോബർ 26ന് മുൻപായി യുഐടിയിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447145994, 6238767980

    Continue Reading

  • ഡാറ്റാ എൻട്രി : ഉദ്യോഗാർത്ഥികൾക്ക് അവസരം
    , , ,

    ഡാറ്റാ എൻട്രി : ഉദ്യോഗാർത്ഥികൾക്ക് അവസരം

    അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങ് ഡ്രാഫ്റ്റ്മാൻ, സിവിൽ അല്ലെങ്കിൽ സർവേയർ ഡിഗ്രി അല്ലെങ്കിൽ സർവേയർ ഡിപ്ലോമ, ഡാറ്റാ എൻട്രി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 31 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

    Continue Reading

  • ഇന്ന് (ഒക്ടോബര്‍ 17) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
    , , ,

    ഇന്ന് (ഒക്ടോബര്‍ 17) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്കും ഇന്ന് (ഒക്ടോബര്‍ 17) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍കടലിലും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക്…

    Continue Reading

  • സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടത് നിയമനിര്‍മ്മാണ സഭകളാണ്
    ,

    സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടത് നിയമനിര്‍മ്മാണ സഭകളാണ്

    ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിധിപ്രസ്താവത്തിനിടെ സുപ്രധാന നിര്‍ദേശങ്ങളുമായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാ പൗരര്‍ക്കും അവകാശമുണ്ട്. സ്വവർഗ ലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് എതിരേ വിവേചനം ഉണ്ടാകുന്നില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. അതേസമയം, സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല. നിയമം വ്യാഖ്യാനിക്കാന്‍ മാത്രമേ കഴിയൂവെന്നും ചന്ദ്രചൂഡ് പറഞ്ഞു. വിഷയത്തില്‍…

    Continue Reading

  • ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
    , ,

    ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

    കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9-ന് കൊച്ചിയില്‍ നടക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023-ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രമുഖ സിനിമാ താരം കുഞ്ചാക്കോ ബോബന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററാണ് ഗെയിംസിന്റെ പ്രധാന വേദി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!