Author: News Desk
-

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി യോഗം ചേർന്നു
നെടുമങ്ങാട് ജില്ലാ ആശുപത്രി പരിപാലന സമിതി യോഗം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിൽ ചേർന്നു. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിനായി സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ മന്ത്രി സന്ദർശിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പങ്കെടുത്തു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനവും കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ആശുപത്രിയിൽ ആരംഭിക്കുന്നതും ചർച്ച ചെയ്തു.…
-

എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി, ഡിസിഎഫ്എ കോഴ്‌സിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബികോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി സി എഫ് എയും അല്ലെങ്കിൽ എംകോം ഫസ്റ്റ് ക്ലാസ് ബിരുദവും റ്റാലി കോഴ്‌സും പി ജി ഡി സി എയുമാണ് യോഗ്യത. അധ്യാപന പരിചയം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നേരിട്ടോ courses.lbs@gmail.com ഇ-മെയിൽ വഴിയോ ഒക്ടോബർ 20ന്…
-

വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്
സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കാൻ ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നത്. പട്ടിക വർഗ്ഗ വികസന വകുപ്പ് ഈ പദ്ധതി ഓവർസീസ് ഡെവലപ്പ്മെന്റ്…
-

കേരള ലായേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ചു
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ കേരള ലായേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ. എം. മാണി ലീഗൽ എക്സലൻസി അവാർഡ് – 2023 അഡ്വ: മഞ്ചേരി ശ്രീധരൻ നായർക്ക് സമ്മാനിച്ചപ്പോൾ. അഡ്വ: ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ: ജോസഫ് ജോൺ, മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് ( എം ) ചെയർമാൻ ജോസ്. കെ. മാണി എം പി, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ. പി. ജയചന്ദ്രൻ, സ്റ്റീഫൻ ജോർജ്, അഡ്വ: സതീഷ് വസന്ത്…
-

വിഴിഞ്ഞം തുറമുഖത്തിലെത്തിയ ആദ്യ കപ്പലിന് സ്വീകരണം നല്‍കി
കേരളത്തിന്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെത്തിയ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
-

കേരളീയം ഓൺലൈൻ മെഗാ ക്വിസ് രജിസ്ട്രേഷൻ കാൽലക്ഷം കടന്നു
കേരളീയം മഹോത്സവത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ സ്‌കൂൾ, കോളജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് അറിവിന്റെ ഉത്സവമാക്കാനുള്ള ഒരുക്കവുമായി വിദ്യാഭ്യാസവകുപ്പും കേരളീയം സംഘാടകരും. അറിവിന്റെ മലയാളി സംഗമം ഓൺലൈനായി ഒരുക്കുന്ന കേരളീയം മെഗാ ക്വിസിന്റെ ഇതുവരെയുള്ള ആകെ രജിസ്ട്രേഷൻ കാൽലക്ഷം കടന്നു. പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാനുള്ള അപൂർവനേട്ടത്തിലേക്കാണ് കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ആവേശം നീങ്ങുന്നത്.നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളിലെയും കോളജുകളിലെയും എല്ലാ ക്ലാസുകളിലെയും എല്ലാ കുട്ടികളെയും ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി മണ്ഡലത്തിലെ…
-

AKPA തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ 39മത് വാർഷിക സമ്മേളനം നടന്നു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ 39-ാം വാർഷിക സമ്മേളനം സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു. മേഖലയുടെ പ്രസിഡന്റ് അജിത് സ്മാർട്ട്, സെക്രട്ടറി പാട്രിക് ജോർജ്, സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ് ജില്ലാ പ്രസിഡന്റ്, M. S അനിൽകുമാർ ,ജില്ലാ സെക്രട്ടറി ഡോ. ആർ വി മധു, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കവടിയാർ ട്രഷറർ യദുകുല കുമാർ എന്നിവർ പങ്കെടുത്തു.
-

ഹൈക്കോടതിയിൽ അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം
അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം. ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം. സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും.ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശനമില്ല. അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നായിരുന്നു നടപടി.ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ പെണ്‍കുട്ടി വീട്ടുകാരുടെ കൂടെ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യുവാവ് കോടതി വരാന്തയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇതേ…
-

പാകിസ്ഥാനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം
ഏകദിന ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല. അത്ര സുഖകരമായിരുന്നില്ല…
You May Have Missed















