Author: News Desk
-

ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; ഏഴുപേര്‍ക്കെതിരെ കേസ്; 3,59,250 രൂപ പിഴ ഈടാക്കി
ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. 3,59,250 രൂപ പിഴയായി ഈടാക്കി. ട്രാഫിക്കിന്റെ ചുമതലയുള്ള ഐ.ജി ജി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനരൂപമാറ്റം വരുത്തി സ്റ്റണ്ട്…
-

ശക്തമായ മഴ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 14) മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 14) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
-

വാസ്തുശാസ്ത്ര, ചുമര്‍ച്ചിത്ര പഠനത്തിന് അപേക്ഷിക്കാം
സാസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആറുമാസത്തെ വാസ്തുശാസ്ത്ര ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെയും ഒരു വര്‍ഷത്തെ ചുമര്‍ച്ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെയും പുതിയ ബാച്ച് തിരുവനന്തപുരത്ത് നവംബര്‍ മാസം ആരംഭിക്കുന്നു. വാസ്തുശാസ്ത്ര കോഴ്‌സിന് ഐ.റ്റി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.റ്റി.ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ ഞായറാഴ്ചകളിലും രണ്ടാം…
-

നവരാത്രി വിഗ്രഹങ്ങൾ യാത്ര തിരിച്ചു
നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
-

നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു
നവരാത്രി മഹോത്സവത്തിന് തുടക്കംകുറിച്ച് തക്കല പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കന്യാകുമാരി ജില്ലാ ടെമ്പിൾ ജോയിന്റ് കമ്മീഷണർ ഡി. രത്നവേൽ പാണ്ട്യന് ആചാരപരമായി ഉടവാൾ കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ കേന്ദ്രമന്ത്രി പോൻരാധാകൃഷ്ണൻ, അഡ്വ: എം വിസെന്റ് എം എൽ എ തുടങ്ങിയവർ സമീപം.
-

ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സി.എച്ച്.എന്‍.എം ട്രേഡില്‍ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിനായും , വെല്‍ഡര്‍ ട്രേഡില്‍ ലാറ്റിന്‍ കത്തോലിക് / ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായും വയര്‍മാന്‍ ട്രേഡില്‍ ഒ.സി വിഭാഗത്തിനായും ഇ/മെക്ക് ട്രേഡില്‍ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ ഈ ട്രേഡുകളിലെ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ…
-

മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് ആസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍
ആസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനാണ് സംഘം എത്തിയത്. വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നതെന്ന് സംഘം പറഞ്ഞു. ആരോഗ്യ രംഗത്ത് ആസ്‌ട്രേലിയയില്‍ അവസരം സൃഷ്ടിക്കുന്നതിന്റെ സാധ്യതകളും സംഘം വിലയിരുത്തി. ആരോഗ്യ ഗവേഷണത്തില്‍ സഹകരണം ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആരോഗ്യപ്രവര്‍ത്തകരുമായുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിക്കും.
-

എപ്ലോയ്‌മെന്റ് സർവീസ് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നാഷണൽ എപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് 2024-26 കാലയാളവിലേക്കായി തയാറാക്കിയ താത്കാലിക സീനിയോറിറ്റി ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ നെയ്യാറ്റിൻകര എംപ്ലോയ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടെത്തിയോ പരിശോധിക്കാവുന്നതാണ്. സീനിയോറിറ്റി സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ 0471 2222548 നമ്പറിൽ അറിയിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ലിസ്റ്റുമായി ബന്ധപ്പെട്ട അപ്പീലുകൾ teentka.emp.lbr@kerala.gov.in ൽ ഓൺലൈനായി നൽകാവുന്നതാണ്.
You May Have Missed
















