കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി

കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി. ടയറുല്പാദന പ്രക്രിയിലെ വിവിധ മേഖലകളിൽ പുറംകരാർ അനുവദിക്കണമെന്ന് മാനേജ്മെന്റും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സ്ഥാപനത്തിൽ രൂപംകൊണ്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുരഞ്ജന ചർച്ചയിൽ പുറം കരാർ അനുവദിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ചും തൊഴിലാളികളുടെ ശമ്പളത്തിൽ 11,500/- രൂപയുടെയും ഹാജർ അലവൻസിൽ 500/- രൂപയുടെയും വർദ്ധനവ് വേണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യവും അംഗീകരിച്ചു. ചർച്ചയിൽ എം.ആർ.എഫ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ശ്രീ.ഐസക് തമ്പ്‍രാജ് തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ശ്രീ.കെ.ജെ.തോമസ്(സി.ഐ.റ്റി.യു), ശ്രീ.കുഞ്ഞ്ഇല്ലമ്പിള്ളി (ഐ.എൻ.റ്റി.യു.സി), ശ്രീ.കെ.കെ.വിജയകുമാർ (ബി.എം.എസ്), ലേബർ കമ്മീഷണർ ശ്രീ.അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ്, അഡീഷണൽ ലേബർ കമ്മീഷണർ ശ്രീ.കെ.ശ്രീലാൽ എന്നിവരും പങ്കെടുത്തു.

error: Content is protected !!