വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28നാണ് മത്സരം. വിവിധ കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകും. മാധ്യമ സ്ഥാപനങ്ങൾക്കും ഇതേ ഘടനയിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ആഗസ്റ്റ് 23ന് മുൻപായി മ്യൂസിയത്തിന് എതിർവശത്തുളള ടൂറിസം ഓഫീസിൽ നേരിട്ടോ, ടെലഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9447300422, 9847858089

error: Content is protected !!