കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും, കീഹോൾ ക്ലിനിക്ക് കൊച്ചിയും, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയും സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുത്തതായി ഓർഗനൈസിംഗ് ചെയർമാൻ ഡോ ഡി മധുകർ പൈ പറഞ്ഞു.പൈൽസ്, ഫിഷർ, ഫിസ്റ്റുല, പിലോനിഡൽ സൈനസ്, പ്രോലാപ്‌സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി ആണ് പ്രോക്ടോളജി. ഈ രോഗങ്ങൾ സാധാരണയായി മറഞ്ഞിരിക്കുന്ന രോഗങ്ങളാണ്, കാരണം ഇവ നമ്മുടെ ശരീരത്തിന്റെ മറഞ്ഞിരിക്കുന്ന പ്രദേശത്താണ് സംഭവിക്കുന്നത്. തങ്ങൾക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാൻ ആളുകൾ മടിക്കുന്നു, ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും, ശസ്ത്രക്രിയാ വിദഗ്ധർക്ക് അറിവ് വർദ്ധിപ്പിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകൾ ഉറപ്പുവരുത്തുന്നതുമാണ് ശിൽപശാലയുടെ ലക്ഷ്യം.കുറഞ്ഞ കാലയളവിൽ, സ്റ്റാപ്ലറുകൾ, കീഹോൾ സർജറി, ലേസർ, സ്ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വര മേഖലയാണിത്. അതിനാൽ ഈ നടപടിക്രമങ്ങൾ, വീഡിയോകൾ, തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങൾ, പങ്കെടുക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ അറിവ് വർദ്ധിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവി ഡോ. ആർ.പത്മകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഡി മധുകർ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ.എസ്.ഡി. ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എൽ.ഡി. ലഡൂക്കർ, ഡോ. ശാന്തി വർധനി, ഡോ. മോഹൻ മാത്യു എന്നിവർ സംസാരിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…