പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും, കീഹോൾ ക്ലിനിക്ക് കൊച്ചിയും, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയും സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുത്തതായി ഓർഗനൈസിംഗ് ചെയർമാൻ ഡോ ഡി മധുകർ പൈ പറഞ്ഞു.പൈൽസ്, ഫിഷർ, ഫിസ്റ്റുല, പിലോനിഡൽ സൈനസ്, പ്രോലാപ്‌സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി ആണ് പ്രോക്ടോളജി. ഈ രോഗങ്ങൾ സാധാരണയായി മറഞ്ഞിരിക്കുന്ന രോഗങ്ങളാണ്, കാരണം ഇവ നമ്മുടെ ശരീരത്തിന്റെ മറഞ്ഞിരിക്കുന്ന പ്രദേശത്താണ് സംഭവിക്കുന്നത്. തങ്ങൾക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാൻ ആളുകൾ മടിക്കുന്നു, ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും, ശസ്ത്രക്രിയാ വിദഗ്ധർക്ക് അറിവ് വർദ്ധിപ്പിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകൾ ഉറപ്പുവരുത്തുന്നതുമാണ് ശിൽപശാലയുടെ ലക്ഷ്യം.കുറഞ്ഞ കാലയളവിൽ, സ്റ്റാപ്ലറുകൾ, കീഹോൾ സർജറി, ലേസർ, സ്ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വര മേഖലയാണിത്. അതിനാൽ ഈ നടപടിക്രമങ്ങൾ, വീഡിയോകൾ, തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങൾ, പങ്കെടുക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ അറിവ് വർദ്ധിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവി ഡോ. ആർ.പത്മകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഡി മധുകർ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ.എസ്.ഡി. ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എൽ.ഡി. ലഡൂക്കർ, ഡോ. ശാന്തി വർധനി, ഡോ. മോഹൻ മാത്യു എന്നിവർ സംസാരിച്ചു.

error: Content is protected !!