പ്രിയ സുഹൃത്തുക്കളെ ജൂൺ 5 (ഇന്ന് ) പരിസ്ഥിതി ദിനാചരണത്തിനോട് അനുബന്ധിച്ച് രാവിലെ മങ്കാട് LP School ൽ സംസ്ഥാന കമ്മറ്റി അംഗം Dr. R V മധു അവറുകൾ വൃക്ഷ തൈ നട്ട് പരുപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു, school ഹെഡ്മിസ്ട്രസ് ഇന്നത്തെ പ്രത്യേകയെ കുറച്ചു സംസാരിച്ചു, കൂടെ ജില്ലാ കമ്മറ്റി അംഗം സുനിൽ ക്ലിക്ക്, മേഖല കമ്മറ്റി പ്രസിഡന്റ് ഭുവനചന്ദ്രൻ, മേഖല കമ്മറ്റി ട്രഷറർ വിനോദ് ദേവു, പേയാട് യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻ, വട്ടിയൂർകാവ് പ്രസിഡന്റ് ശിവൻകുട്ടി, കരമന യൂണിറ്റ് സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. അതിനോട് അനുബന്ധിച്ച് ജില്ല കമ്മറ്റി മേഖല കമ്മറ്റിക്ക് നൽകിയ നോട്ട് ബുക്കുകൾ സ്കൂളിലെ കുട്ടികൾക്ക് വരണം ചെയ്തു.


