ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ & കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടർ സന്തോഷ് കുറുപ്പ്. ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായ ടൂളുകൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയാൽ ഉത്പന്നങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനാകും. ഇതിന് കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോണുകൾ തന്നെ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണന മേള “എസ്കലേറ 2025” ൽ ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് കുറുപ്പ്.
സ്വയം സംരംഭകരുടെ മുന്നിലുള്ള ഒരു വെല്ലുവിളി തങ്ങളുടെ ഉത്പന്നങ്ങൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അറിയാത്തതാണ്. ഡിജിറ്റൽ മേഖലയിൽ വലിയ വിപ്ലവങ്ങൾ നടക്കുന്ന ഇക്കാലത്ത് നമ്മുടെ കയ്യിലുള്ള ഫോൺ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിച്ച് എഡിറ്റ് ചെയെ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന ഒരുപാട് ഡിജിറ്റൽ ടൂളുകൾ ഇന്ന് ലഭ്യമാണെന്നും ഇത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പെർട്ട് നന്ദു സുരേന്ദ്രൻ പറഞ്ഞു.
ഉത്പന്നങ്ങളുടെ ഉപയോക്താക്കളെ തിരിച്ചറിഞ്ഞുള്ള ബ്രാൻഡിങ്ങും മാർക്കറ്റിങ്ങുമാണ് വിപണി കണ്ടെത്താനുള്ള വിജയകരമായ മാർഗ്ഗം. ഇത് മനസിലാക്കി വിപണിയറിഞ്ഞു വേണം സംരംഭകർ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യേണ്ടതെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് മാനേജർ വിധു വിൻസെൻ്റ് പറഞ്ഞു. വിപണി അറിഞ്ഞ് മാർക്കറ്റിങ് എങ്ങനെ ചെയ്യണം, ആകർഷകമായി രീതിയിൽ ഫോട്ടോയും വീഡിയോയും പകർത്തുന്ന രീതികൾ, എഡിറ്റിങ് ടൂളുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം, ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ, ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളിൽ വിഗഗ്ധർ സ്വയംസംരംഭകർക്ക് ക്ലാസുകളെടുത്തു. ഡിജിറ്റൽ മാർക്കറ്റിങ്, ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളിലുള്ള സ്വയംസംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
വിജ്ഞാന കേരളം നൈപുണ്യ പൈലറ്റ് പരിശീലന പരിപാടിക്ക് തുടക്കം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകി തൊഴിൽസജ്ജരാക്കി…
നെടുമങ്ങാട്: കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ചന്തമുക്ക് മൈതാനിയിൽ "കരുതാo മക്കളെ പൊരുതാം" എന്ന…
തിരുവനന്തപുരം: അതിക്രമങ്ങളെ മഹത്വവത്കരിച്ച് അനർഹമായ ആനുകൂല്യങ്ങളും രാഷ്ട്രീയ പിന്തുണയും നൽകുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൻ്റെ അരാജകാവസ്ഥയുടെ മുഖ്യപ്രതിയെന്ന് ആർ എസ് പി…
ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള…
സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ എന്ന നിലയിലേക്ക് അരുവിക്കര ജി…
സമീപ കാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ…