HEALTH

ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്; മരണ നിരക്ക് 1.19 ശതമാനം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4.46 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനവുമാണ്.

സജീവ കേസുകള്‍ 3,428 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.19 ശതമാനമാണ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,173 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്. 41,43,179 പേര്‍ രോഗ മുക്തരായി. കഴിഞ്ഞ ദിവസം 220.05 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.

2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് 23 ന് 30 ലക്ഷം, സെപ്റ്റംബര്‍ 5ന് 40 ലക്ഷം,
സെപ്റ്റംബര്‍ 16ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ വര്‍ഷം മെയ് നാലിന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടിയും ജൂണ്‍ 23ന് മൂന്ന് കോടിയുമായിരുന്നു

News Desk

Recent Posts

കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പിയെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്…

2 days ago

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്

കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന…

2 days ago

കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി

ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ ഫസ്റ്റ് ലുക്ക് റിലീസായി. മലയാളത്തിൽ ആദ്യമായി…

3 days ago

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു

ജനുവരി 4 മുതല്‍ 8 വരെ തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം സ്വാഗത സംഘം…

5 days ago

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ

കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും…

5 days ago

ശരണമന്ത്ര കാലത്ത് ശ്രദ്ധ നേടി അയ്യപ്പ അഷ്ടകം

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച 'അയ്യപ്പ അഷ്ടകം' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ…

5 days ago