അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്നത് ദയനീയമായ കാഴ്ചയാണ്. അത്തരം വേദനാജനകമായ കാഴ്ച കൂടിക്കൂടി വരികയാണ് നമ്മുടെ നാട്ടിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി കഴിഞ്ഞുവന്ന മറ്റു ആശ്രയമൊന്നുമില്ലാത്ത ഇരുപത്തഞ്ചു പേരെ സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ച സന്തോഷത്തിലാണിന്ന്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ നിന്നായി കിടപ്പുരോഗികളും ബന്ധുക്കളാൽ ഉപേക്ഷിച്ചവരുമായ പത്തു പേരെയും ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് പതിനഞ്ചു വൃദ്ധജനങ്ങളെയുമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചത്.ഇവരെ പത്തനാപുരം ഗാന്ധിഭവൻ മേഴ്സി ഹോമിലേക്ക് മാറ്റി. ചികിത്സയും മറ്റും ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കുന്നതിന് കൂടിയാണ് മേഴ്സി ഹോമിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നവരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി പാർപ്പിക്കും.മാനസിക രോഗം ഭേദമായിട്ടും ഏറ്റെടുക്കാനാളില്ലാത്ത നാലു പേരെ നാളെ മെഡിക്കൽ കോളേജിൽ നിന്നും നാലാഞ്ചിറ സ്നേഹവീട്ടിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിനും ഓർഫനേജ് കൺട്രോൾ ബോർഡ് നടപടി സ്വീകരിച്ചിട്ടുണ്ട്.ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ കൂടുതൽ ജാഗ്രതയോടെ, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവരെയും ആരോരുമില്ലാത്തവരെയും മാറ്റിപ്പാർപ്പിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതാണ്.സ്വത്തുക്കൾ തട്ടിയെടുത്ത് ബന്ധുക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിയും സ്വീകരിക്കും.ആരോരുമില്ലാത്തവർക്ക് എന്നും താങ്ങും തണലുമായി ഇടതുമുന്നണി സർക്കാരും സാമൂഹ്യനീതി വകുപ്പും കൂടെത്തന്നെ ഉണ്ടാകുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ…
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…