തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്-ല്‍ നടക്കുന്ന എംപവര്‍ 2023 – അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡന്റ് ഡിസൈന്‍ ചലഞ്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭിന്നശേഷി സേവനത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള നിഷിന്റെ ചുവടുവയ്പ്പുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.അസിസ്റ്റീവ് ടെക്നോളജിയുടെ ഉപയോഗം രാജ്യവ്യാപകമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ഐ ഐ റ്റി എം റിസര്‍ച്ച് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എംപവർ 2023 സംഘടിപ്പിക്കുന്നത്.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്-ന്റെ (ഐ സി എം ആര്) ധനസഹായത്തോടെ നിഷ്- നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡന്റ് ഡിസൈന്‍ ചലഞ്ചും ഉണ്ടായിരിക്കും.400-ല്‍ പരം പുനരധിവാസ പ്രൊഫഷണലുകൾ, മനശാസ്ത്രജ്ഞർ, മെഡിക്കൽ വിദഗ്ധർ, ഡിസൈൻ എഞ്ചിനീയർമാർ, സോഷ്യൽ വർക്കർമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ സംയോജിപ്പിച്ചു കൊണ്ടുള്ള സമ്മേളനമാണ് ഒരുക്കിയിരിക്കുന്നത്.അത്യാധുനിക വിവര സാങ്കേതികത, സഹായ സാങ്കേതികവിദ്യയുടെ വിപുലീകരണത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് കോൺഫറണ്സ് ചര്‍ച്ച ചെയ്യും. അതതു മേഖലകളിലെ വിദഗ്ധര്‍ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. വിവിധ സാങ്കേതിക,വ്യാവസായിക അക്കാദമിക് മേഖലകളിൽ നിന്നുമുള്ള വിശിഷ്ടവ്യക്തിത്വങ്ങള്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഫറണ്‍സിനോടനുബന്ധിച്ച് ശില്പശാലയും, ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.നൂതന കണ്ടുപിടുത്തങ്ങളും, അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും, അവ ഭിന്നശേഷിക്കാരിലേയ്ക്ക് എത്തിക്കാനും ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന് ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്…