ശ്രീനേത്രയിൽ പോസ്റ്റ്‌ ഗ്രാജുവേഷന് തുടക്കമായി

നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ DNB കോഴ്സ് ശ്രീനേത്രയിൽ ആരംഭിക്കുന്നതിന്റ ഭാഗമായി ശ്രീനേത്ര പോസ്റ്റ് ഗ്രാജുവേറ്റ് കേന്ദ്ര വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടനം ചെയ്‌തു കൊണ്ട് മന്ത്രി പറഞ്ഞു.

2030ഓടെ ലോകത്താകമാനം 1.8 കോടി ആരോഗ്യപ്രവർത്തകരുടെ ആവശ്യമുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഈ ആവശ്യം നിറവേറ്റുന്നതിൽ രാജ്യത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും കൂടുതൽ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ ആ ലക്ഷ്യം നേടാനാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താകമാനം സർക്കാർ, സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനങ്ങളിലാണ് നാഷണൽ ബോർഡിന്റെ ഡിഎൻബി പഠനസൗകര്യം ഉള്ളത്. എംബിബിഎസ് ബിരുദം നേടിയവർക്ക് ദേശീയതലത്തിൽ നടക്കുന്ന നീറ്റ് പിജി എൻട്രൻസ് എക്‌സാമിന്റെ അടിസ്ഥാനത്തിലാണ് ഡിഎൻബി പ്രവേശനം നൽകുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ നേത്രപരിചരണത്തിനൊപ്പം ഓഫ്താൽമോളജി വിദ്യാഭ്യാസ രംഗത്തും മികച്ച സംഭാവന നൽകാൻ ശ്രീനേത്രക്കു കഴിയുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ പറഞ്ഞു.

അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസ്, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് മുൻ പ്രസിഡന്റ് ഡോ. അരൂപ് ചക്രബർത്തി, നഗരസഭാ കൗൺസിലർ പി.വി. മഞ്ജു, തിരുവനന്തപുരം ഓഫ്താൽമിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. മിനു മാത്തൻ, ശ്രീനേത്ര ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ എന്നിവർ പ്രസംഗിച്ചു.

Web Desk

Recent Posts

രജത ജൂബിലി ആഘോഷം സമാപിച്ചു

കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…

3 days ago

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനെ അനുസ്മരിച്ചു

സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…

5 days ago

ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ 21ന് സമാപിക്കും

കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന്…

1 week ago

ഈ മാർക്കറ്റ് നിറയെ സിനിമകളാണ്: ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ…

1 week ago

അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…

2 weeks ago