മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ മെന്റല്‍ ഹെല്‍ത്ത് ഡിവിഷന് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സൈമണ്‍ റോസന്‍ബാമുമായി ചര്‍ച്ച നടത്തി. ആരോഗ്യ സര്‍വകലാശാല സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷനുമായും, ഇന്ത്യന്‍ സൈക്കാട്രി സൊസൈറ്റിയുമായി സംഘടിപ്പിച്ച ‘മാനസികാരോഗ്യം സംരക്ഷിക്കാനും ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനും എക്സര്‍സൈസ് എങ്ങനെ പ്രയോജനപ്പെടുത്താം’ എന്ന വിഷയം സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് ഡോ. സൈമണ്‍ റോസന്‍ബാം എത്തിയത്.
ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തും എക്സര്‍സൈസ് ഫിസിയോളജി ഏറെ ഗുണം ചെയ്യും. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ശാസ്ത്രീയമായ ഫിസിക്കല്‍ ആക്ടിവിറ്റികളിലൂടെ പരിഹരിക്കാനാകും. ഇത് സാധാരണക്കാരില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ പദ്ധതിയുടെ സാങ്കേതിക വശങ്ങള് ചര്‍ച്ച ചെയ്തു. ഗവേഷണം, രോഗപ്രതിരോധം എന്നീ മേഖലകളില്‍ സാങ്കേതിക സഹകരണം ഉറപ്പാക്കും. ആരോഗ്യ സര്‍വകലാശാലയുമായി സഹകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എറണാകുളം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍ കുമാര്‍, കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. ഇന്ദു പി.എസ്. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം : കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് റൊമാനിയയിലെ ബുക്കാറെസ്റ്റിലുള്ള ഇയോൺ മിൻസു യൂണിവേഴ്സിറ്റി ഓഫ്…
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …