കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് സെപ്തംബര്‍ 9, 10 തീയതികളില്‍ തിരുവനന്തപുരം വിതുര പൊടിയക്കാലയില്‍ നടക്കും. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 9-ന് രാവിലെ 8.30 മുതല്‍ പൊടിയക്കാല മേഖലയിലെ പട്ടിക വര്‍ഗ കുടുംബങ്ങളില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും.
കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകള്‍ എന്നിവരുടെ ഭവനങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. തുടര്‍ന്ന് രാവിലെ 11 ന് പൊടിയക്കാല സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ഏകോപനയോഗം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ വി. ആനന്ദ് അധ്യക്ഷയായിരിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും. പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
സെപ്തംബര്‍ 10 ന് പൊടിയക്കാല സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ വി. ആനന്ദ് അധ്യക്ഷയായിരിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്. സന്ധ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നീതു രാജീവ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേമല വിജയന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: വി.എസ്. ബാബുരാജ്, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നസീര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഹരികുമാര്‍, ഊരുമൂപ്പന്‍ ശ്രീകുമാര്‍, വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, എസ്.ടി. പ്രൊമോട്ടര്‍ ശ്രുതിമോള്‍ തുടങ്ങിയവര്‍ സംസാരിക്കും.
പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് പേരൂര്‍ക്കട കേരള ലോ അക്കാദമി ലോ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അഡ്വ: പി.എം. ബിനുവും പട്ടിക വര്‍ഗ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് ഷിനു സുകുമാരനും ക്ലാസ് എടുക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും.