ഇന്ത്യയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന G20 ഉച്ചകോടിക്ക് മുന്നോടിയായി ഐക്യ രാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനും അവസരം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തി #IAm_The_Solution എന്ന ബാനറിൽ നടത്തി വരുന്ന വിവിധ പദ്ധതികൾ വിശദീകരിക്കുന്നതിനാണ് ക്ഷണം ലഭിച്ചത്.സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പ്രവർത്തനങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടത്.ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക പൊതു വിദ്യാലയം കൂടിയാണ് വിതുര സ്‌കൂൾ. സ്‌കൂളിനെ പ്രതിനിധീകരിച്ച് കേഡറ്റുകളായ പൂജ പി നായർ, അലൻ എസ് പ്രമോദ് എന്നിവരാണ് പ്രവർത്തനങ്ങൾ വിശദീകരിച്ചത്. പാനലിസ്റ്റുകളുടെ മികച്ച അഭിപ്രായം നേടിയ വിവിധ പ്രവർത്തങ്ങൾ നേരിൽ കാണാനായി ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശിക്കും.കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരായ അൻവർ കെ, പ്രിയ ഐ വി നായർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിലെ ബാലിയിൽ വച്ചാണ് യുവ സമാധാന ഉച്ചകോടി നടന്നത്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…