ഷിബിന റംല അരങ്ങേറി; കൃഷ്ണനായും യശോദയായും നിറഞ്ഞാടി

അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാർഗിയുടെ നാട്യഗൃഹത്തിൽ കഴിഞ്ഞ ദിവസം പുതിയൊരു ചരിത്രം മുദ്ര ചാർത്തി. നങ്ങ്യാർകൂത്തിൽ ആദ്യമായി ഒരു മുസ്ലിം യുവതിയുടെ അരങ്ങേറ്റം. കഥ ശ്രീകൃഷ്ണലീല. മാർഗി ഉഷയാണ് ഗുരു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് ഷിബിന റംല (37)​. ബംഗളൂരുവിലെ ക്രാഫ്റ്റോൺ ഇന്ത്യ കമ്പനിയുടെ എച്ച്.ആർ. അസോസിയേറ്റ് ഡയറക്ടറാണ്. ചെറുപ്പത്തിലേ നൃത്തത്തോട് താത്പര്യമായിരുന്നു. മോഹിനിയാട്ടവും പാശ്ചാത്യനൃത്തവും പഠിച്ചിട്ടുണ്ട്.

രണ്ടു വർഷം മുമ്പ് സമൂഹമാദ്ധ്യമം വഴിയാണ് നങ്ങ്യാർകൂത്ത് പഠിപ്പിക്കുന്ന മാർഗി ഉഷയെപ്പറ്റി അറിയുന്നത്. മോഹം കലശലായതോടെ ഗുരുവിനെ വിളിച്ച് സംസാരിച്ചു. കൊവിഡ് കാലത്ത് ഓൺലൈൻ പഠനം. സൂമിൽ ആഴ്ചയിൽ മൂന്ന് ക്ലാസ്. മുദ്രകളും സംസ്കൃത ശ്ലോകങ്ങളും ഹൃദിസ്ഥമാക്കി. ജോലി കഴിഞ്ഞ് ബംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്കിൽ രണ്ടു മണിക്കൂറിലേറെ കിടക്കേണ്ടി വരും. അതിനുശേഷം രാത്രിയിലായിരുന്നു പഠനം.

എന്റെ സ്വഭാവത്തിലെ കുട്ടിത്തം കണ്ടാണ് ടീച്ചർ ശ്രീകൃഷ്ണലീല പഠിപ്പിച്ചത്.

പുഞ്ചിരിയോടെ ഷിബിന പറയുന്നു. ശ്രീകൃഷ്ണനിൽ ഷിബിനയ്‌ക്ക് ഏറ്റവും പ്രീയപ്പെട്ടതും കുസൃതി തന്നെ. മൂന്നാഴ്ച മുമ്പാണ് വലിയശാല മാർഗി കൂടിയാട്ട വിദ്യാലയത്തിലെത്തി അരങ്ങേറ്റത്തിന്റെ മിനുക്കുപണി നടത്തിയത്. ബംഗളൂരുവിൽ എൻജിനിയറായ ഭർത്താവ് സുരാജും നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൾ മിഹിരയും അരങ്ങേറ്റത്തിന് എത്തി.

കലയ്ക്ക് ജാതിയും മതവും ഇല്ല. പ്രവേശനമുള്ള അമ്പലങ്ങളിൽ പോകാറുണ്ട്. അമ്പലത്തിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ സന്തോഷമെന്ന് ഷിബിന റംല പറയുമ്പോൾ അതൊരു ആശ്വാസമാണ്. വേലിക്കെട്ടുകളും മതിൽക്കെട്ടുകളും തകർത്തുകൊണ്ട് ശുദ്ധമായ കല അംഗീകരിക്കപ്പെടുന്നുവെന്ന ആശ്വാസം.

ചിത്രങ്ങള്‍: ബിജു ജോസ്വിന്‍

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

24 hours ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago