തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (TME), ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM), ഇലക്ട്രീഷ്യൻ, മക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) എന്നീ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19 ന് രാവിലെ 10.30 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ.ഐ.ടി. ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.