മണിപ്പൂര്‍ ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ

മണിപ്പൂരിൽ വംശീയ കലാപം തടയാനാവാത്ത ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒ യുടെ മുന്നിൽ നിന്നും പ്രതിഷേധ റാലിയും പൊതുയോവും സംഘടിപ്പിച്ചു. പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അയിലേന്ത്യാ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ സ്വാഗതം പറഞ്ഞു. യുവതികൾ ഉൾപ്പടെ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ ട്രഷറർ വി.എസ് ശ്യാമ, ജില്ല സെക്രട്ടേറിയറ്റ് അംഗം ടി എസ് രേവതി, ജില്ല കമ്മിറ്റി അംഗങ്ങളായ വിദ്യ മോഹൻ,ഗായത്രി ബാബു, ദീപിക, അക്ഷയ , സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എൽ, എസ്. ലിജു, പ്രതിൻസാജ് കൃഷണ , നിതിൻ എസ് എസ്, ജില്ല വൈസ് പ്രസിഡന്റ് ഷാഹിൻ, ജില്ല ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ , ജില്ല സെക്രട്ടേറിയറ്റ് അംഗം ജിനേഷ് എന്നിവർ പങ്കെടുത്തു

error: Content is protected !!