നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികൾക്ക് മുൻ‌തൂക്കം:മന്ത്രി ഡോ. ആർ ബിന്ദു

നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികളാണ് കലാലയങ്ങളിൽ വിഭാവനം ചെയ്യുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രെഡിറ്റേഷൻ ലഭിച്ചതിനെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രികേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേട്ടങ്ങളുടെ പട്ടികയിൽ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റേടത്തോടും ആത്മവിശ്വാസത്തോടുംകൂടി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ കടന്നുവരുന്ന കാലമാണിത്. അതിന്റെ അഭിമാനകരമായ തെളിവാണ് പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ് കൈവരിച്ചിരിക്കുന്ന മികവ്.സിവിൽ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് എന്നീ പ്രോഗ്രാമുകൾക്കാണ് പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ് എൻ ബി എ അക്രെഡിറ്റേഷൻ നേടിയത്. എല്ലാ പ്രോഗ്രാമുകൾക്കും അക്രെഡിറ്റേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ എഞ്ചിനീയറിംഗ് കോളേജാണ് ഇത്.ചടങ്ങിൽ വിവിധ വിഷയങ്ങളിൽ അഞ്ചു പേറ്റന്‍റെുകള്‍ കരസ്ഥമാക്കിയവരെയും ബി.ടെക് പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കിയവരെയും മന്ത്രി അനുമോദിച്ചു. എ.പി.ജെ അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല 2018-23 ബി.ടെക് പരീക്ഷാ ഫലത്തിലെ ആദ്യ പത്തു കോളേജുകളിൽ ഇടംപിടിച്ചു മികച്ച വിജയമാണ് എൽ.ബി.എസ് വനിത എഞ്ചിനീയറിംഗ് കോളേജ് നേടിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിമാനമാണ് തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജെന്നും മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.

Web Desk

Recent Posts

ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികം

സംഗീത കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാസ്റ്ററുടെയും, സംഗീതാസ്വാദകരുടെ മനം കവർന്ന ഭാവഗായകൻ പി. ജയചന്ദ്രന്റെയും…

17 hours ago

ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ്…

17 hours ago

ആറ്റുകാൽ പൊങ്കാലയ്ക്ക് വിശറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറു ടെ കാര്യാലയവും

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം.വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള സാധ്യതയാണ്…

17 hours ago

ഗ്ലോക്കോമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15…

2 days ago

ക്യാമ്പസിലെ വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ.ബിന്ദു

കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം  ചെയ്യാനെത്തിയ  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രിയുടെ മുന്നിൽ  ക്യാമ്പസിലെ…

3 days ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ ക്ഷണിച്ചു

ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന്…

3 days ago