തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ – 16346) റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷന് – പൂനെ പൂര്‍ണ എക്സ്പ്രസ് (ട്രെയിൻ നമ്പര്‍ – 22149) മഡ്ഗാവ് വഴി വഴിതിരിച്ചുവിടും. എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ – 12617), തിരുവനന്തപുരം സെന്‍ട്രൽ – ഹസ്രത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസും (ട്രെയിന്‍ നമ്പര്‍ – 12483) ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സര്‍വീസ് നടത്തുക. കൊച്ചുവേളി – അമൃത്സര്‍ ജംഗ്ഷന് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ – 12483), എറണാകുളം – ഹസസത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസും (ട്രെയിന്‍ നമ്പർ – 12617) പാലക്കാട് വഴി വഴിതിരിച്ചുവിടുമെന്നും
റെയില്‍വെയുടെ അറിയിപ്പില്‍ പറയുന്നു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…