വെഞ്ഞാറമൂട്: ആറ്റിങ്ങലിൽ നഴ്സിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി എസ് ഷൈജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016 ജനുവരിയിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്ത് വച്ച് പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷൈജു.
പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന പാലാംകോണം സൂര്യ ഭവനിൽ സൂര്യ യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്.
കൃത്യത്തിന് മൂന്ന് മാസം മുൻപാണ് ഷൈജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് മൂന്ന് ദിവസം മുൻപ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില് സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്പ്പസ്' എന്ന പ്രമേയത്തില് സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…
ദക്ഷിണ കരസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 24) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഒരു മെഗാ വിമുക്തഭട സംഗമം സംഘടിപ്പിച്ചു. …