നെടുമങ്ങാട്: കരകുളം വിദ്യാധിരാജ സ്കൂൾ തല മത്സരങ്ങളിൽ 32ഫസ്റ്റ്, നെടുമങ്ങാട് ഉപ ജില്ലാ ശാസ്ത്രമേള വയറിംഗ് മത്സരം ഫസ്റ്റ്, നെടുമങ്ങാട് ഉപജില്ലാ യുവജനോത്സവം ഒരു ഫസ്റ്റും, അഞ്ച് എ ഗ്രേടും, 2022-23ലെ സ്റ്റാർ ഓഫ് ദി സ്കൂളും, ഏവർ റോളിംഗ് ട്രോഫി, ക്യാഷ് അവാർഡും കരസ്ഥമാക്കി പത്താം കല്ലിന്റെ അഭിമാനമായി മാറിയ മുഹമ്മദ് അറഫാനെ പത്താം കല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ മുൻ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ്: എസ്. അരുൺ കുമാർ മൊമന്റോയും, സാമൂഹിക പ്രവർത്തകൻ കെ എസ് പ്രമോദ് പൊന്നാടയും അണിയിച്ച് അനുമോദിച്ചു.
അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ നാസിമുദ്ദീൻ പത്താം കല്ല്,പി അബ്ദുൽസലാം,കെ വിജയൻ,ലാലു, അഫ്സൽ പത്താം കല്ല്, യാസീൻ, എ മുഹമ്മദ്, അൽത്താഫ് പത്താംകല്ല് തുടങ്ങിയവർ നേതൃത്വം നൽകി.