വിലാപയാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ചരാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വിലാപയാത്ര കടന്നുപോകുന്നതിനാല്‍ എം സി റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ നാലര മുതലാണ് നിയന്ത്രണം.
ഗതാഗത നിയന്ത്രണം ഇങ്ങനെ
വെമ്പായം ഭാഗത്തുനിന്ന് എം.സി റോഡ് വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകേണ്ടവർ കന്യാകുളങ്ങര നിന്ന് വലത്തേക്ക് തിരിഞ്ഞ് പോത്തൻകോട് വഴിയോ നെടുവേലി പന്തലക്കോട് അയിരൂപ്പാറ ശ്രീകാര്യം വഴിയോ സിറ്റിയിലേക്ക് പോകേണ്ടതാണ്.
നെടുമങ്ങാട് നിന്ന് എംസി റോഡ് വഴി സിറ്റിയിൽ പോകേണ്ടവർ ശീമവിള മുക്ക് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലയം കിഴക്കേ മുക്കോല വയലിക്കട വഴി സിറ്റിയിലേക്ക് പോകണം.
നെടുമങ്ങാട് നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോകേണ്ടവർ ശീമവിള മുക്കിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പിഎംഎസ് ചിറമുക്ക് തേക്കട വെമ്പായം വഴി പോകണം.
സിറ്റിയിൽനിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് പോകേണ്ടവർ പള്ളിവിള ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റിയാണി പോത്തൻകോട് വഴി തിരിഞ്ഞുപോകണം.
സിറ്റിയിൽനിന്ന് കൊട്ടാരക്കര പോകേണ്ടവർ കന്യാകുളങ്ങര കൊഞ്ചിറ പോത്തൻകോട് മംഗലപുരം ആറ്റിങ്ങൽ വഴി പോകേണ്ടതും കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരം സിറ്റിയിൽ പോകേണ്ടവർ കിളിമാനൂർ ആറ്റിങ്ങൽ വഴി പോകേണ്ടതുമാണ്.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയാണ് ഗതാഗത നിയന്ത്രണം. ലോറികള്‍ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ എം.സി റോഡ് ഒഴിവാക്കി ദേശീയപാതയിലേക്ക് തിരിച്ചുവിടും. പ്രധാന ജങ്ഷനുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. വിലാപയാത്ര പ്രധാന സ്ഥലങ്ങളിൽ നിർത്തിയാകും കടന്നുപോകുക. ഇവിടങ്ങളിൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരമുണ്ടാകും. ഇതുമൂമുള്ള ഗതാഗതതടസം ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നാളെ കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ തുടങ്ങും.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…