തിരുവനന്തപുരം ജില്ലയിലുള്ള യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങളെ ഭൗതികപരിശോധനയ്ക്ക് ഹാജരാക്കാന്‍ ഒരവസരം കൂടി നല്‍കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍. ജൂലൈ 20ന് ഹാജരാക്കാത്ത വള്ളങ്ങളെ ബുധനാഴ്ച (ജൂലൈ 26) നടക്കുന്ന പരിശോധനയ്ക്ക് ഹാജരാക്കാം. രാവിലെ 10.30 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെയാണ് സമയം. ബുധനാഴ്ചയും വള്ളങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ കെ.എം.എഫ്.ആര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8138898480