മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതികശരീരം ആഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. ഭൗതിക ശരീരത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം കെപിസിസിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.കെപിസിസി പ്രസിഡന്റ്,പ്രതിപക്ഷ നേതാവ്,എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അര്‍പ്പിക്കും.
കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം ഡിസിസിയിലെത്തിക്കും. തുടര്‍ന്ന് കെപിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.ആറ്റിങ്ങല്‍ കച്ചേരിനടയില്‍ പ്രത്യേകം ക്രമീകരിച്ച പന്തലില്‍ ഉച്ചയ്ക്ക് 1.30ന് പൊതുദര്‍ശനം.വക്കം പുരുഷോത്തമന്റെ കര്‍മ്മമണ്ഡലം കൂടിയായ ആറ്റിങ്ങലിലെ പൊതുദര്‍ശന ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വക്കത്തെ കുടുംബവീട്ടിവേക്ക് കൊണ്ടുപോകും. ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…