സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മന്ത്രിയ്‌ക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും പരാതിയ്ക്കിടയാകാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സർക്കാർ കോളേജുകളിലെ അദ്ധ്യാപക സർവ്വീസിൽനിന്നും സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇതുവരെ പ്രിൻസിപ്പൽമാരെ നിയമിച്ചിരുന്നത്. കോളേജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായിട്ടുണ്ട്. യു.ജി.സി റെഗുലേഷൻ 2010 നിലവിൽ വന്നതോടെ കോളേജ് പ്രിൻസിപ്പൽ നിയമനത്തിന് യു.ജി.സിയുടെ നിബന്ധന നിലവിൽ വരുകയും എയ്‌ഡഡ്‌ കോളേജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ കോടതികളുടെ പരിശോധനകൾക്ക് വിധേയമാകുകയും യു.ജി.സി റെഗുലേഷൻ പൂർണമായും നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവ് വരികയും ചെയ്തു.

പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. നിബന്ധന ഓരോ കോളേജിനെയും ഓരോ പ്രത്യേക സ്ഥാപനങ്ങളായിക്കണ്ട് നിയമനം നടത്തുകയെന്നുള്ളതാണ്. സർക്കാർ കോളേജുകൾ പോലെ ഒന്നിലധികം പ്രിൻസിപ്പൽമാർ ഉൾക്കൊള്ളുന്ന ഒരു സർവീസിലേക്ക് നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി.റെഗുലേഷനിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ യു.ജി.സി നിബന്ധനകളിൽ യോഗ്യതയുമായി ബന്ധപ്പെട്ട നിബന്ധനകൾ ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ച് പരിശോധിക്കുകയും, സെലക്ട് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുകയുമാണ് ചെയ്യേണ്ടതെന്നു സർക്കാർ തീരുമാനിക്കുകയാണുണ്ടായത്.

ഇപ്രകാരം സെലക്ഷൻ കമ്മിറ്റിയെ നിയമിച്ച് നടത്തിയ പരിശോധനയിലാണ് 43 പേരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. അപ്പോൾതന്നെ യു.ജി.സി മാനദണ്ഡമനുസരിച്ചല്ല സെലക്ഷൻ നടന്നതെന്ന് നിരവധി പരാതികൾ ഉയർന്നുവന്നു. ഈ പരാതികൾ പരിശോധിക്കുന്നതിന് മുമ്പാണ് ഡി.പി.സി. ചേർന്ന് ലിസ്റ്റ് അംഗീകാരത്തിനായി സർക്കാരിന് നൽകിയത്. എന്നാൽ പരാതികൾ അന്വേഷിയ്ക്കാതെ നിയമന നടപടികളിലേയ്ക്ക് കടക്കുന്നത് സാമാന്യനീതിക്ക് നിരക്കാതാകുമെന്നും കേസുകൾക്ക് കാരണമാകുമെന്നും പരിഗണിച്ച് പരാതികൾ പരിശോധിക്കണമെന്ന നിലപാടെടുക്കുകയും അതിനുള്ള സംവിധാനം നടപ്പിലാക്കുകയുമാണ് സർക്കാർ ചെയ്‌തത്‌.

രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകം ശ്രദ്ധേയമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽമാരുടെ നിയമനപ്രക്രിയ വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി സ്വീകരിച്ച നടപടി ആയതിനാൽ തീരുമാനം സർക്കാർ അംഗീകാരത്തിന് വിധേയമാണ്. സീനിയോറിറ്റി ലിസ്റ്റും കോൺഫിഡൻഷ്യൽ റിപ്പോർട്ടും മാത്രമാണ് ഡി.പി.സി. പരിശോധിക്കുന്നത്. കൂടാതെ, യു.ജി.സി.യുടെ സെലക്ട് ലിസ്റ്റ് മാത്രം വച്ച് നിയമനം നടത്തുമ്പോൾ സീനിയോറിറ്റി മാനദണ്ഡമല്ല. എന്നാൽ സംസ്ഥാനത്തെ സർക്കാർ കോളേജ് പ്രിൻസിപ്പൽമാർക്ക് ഏഴ് സ്‌പെഷ്യൽ ഗ്രെയ്‌ഡ്‌ പ്രിൻസിപ്പൽ, അഞ്ച് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ. ഒരു അഡീഷണൽ ഡയറക്ടർ തുടങ്ങിയ പോസ്റ്റുകളിലേയ്ക്ക് സീനിയോറിറ്റി മാനദണ്ഡം വച്ച് ഡി.പി.സി പരിശോധനയിലൂടെ, നിലവിലുള്ള സ്‌പെഷ്യൽ റൂൾസ് പ്രകാരം വേണം നിയമനം നടത്താൻ. ഇത് യു.ജി.സി മാനദണ്ഡത്തിൽ ഉൾപ്പെടുന്ന കാര്യമല്ലാത്തതിനാൽ, സർക്കാർ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ നിയമനത്തിൽ സീനിയോറിറ്റി മാനദണ്ഡം അധികമായി പരിശോധിക്കാനും, ഡി.പി.സി പരിശോധന നടത്താനും നടപടി സ്വീകരിയ്ക്കുകയാണ് സർക്കാർ ചെയ്തത്.

പ്രിൻസിപ്പൽ നിയമന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ ഇപ്പോൾ ബഹു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കമ്മിറ്റി ആദ്യം തിരഞ്ഞെടുത്തു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 43 പേരെ ആദ്യം നിയമിക്കണമെന്നു ഒരു വിഭാഗം ട്രൈബ്യൂണൽ മുമ്പാകെ വാദമുയർത്തുകയും അവരെ നിയമിക്കണമെന്ന് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവാകുകയും ചെയ്തിരുന്നു (30-06-2023). എന്നാൽ വീണ്ടും സർക്കാർ വാദങ്ങൾ കേട്ട ശേഷം യു ജി സി റെഗുലേഷൻ പ്രകാരം നിയമനപ്രക്രിയയുമായി മുന്നോട്ടുപോകാൻ മറ്റൊരു ഇടക്കാല വിധിയിലൂടെ സർക്കാരിനെ ട്രൈബ്യൂണൽ അനുവദിയ്ക്കുകയും ചെയ്തിരുന്നു (07-07-2023). ഈ സമയത്ത് അപേക്ഷിക്കാൻ കഴിയാതിരുന്ന ഒരു പുതിയ വിഭാഗം അധ്യാപകർ ബഹു. ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയിൽ (24-07-2023) പറഞ്ഞത് ഇതാണ്: “it is made clear that it would be open to the respondents to conduct a fresh selection after inviting all the qualified candidates. It is made clear that appointments, if any, made on the basis of annexure 5 would also be subject to the result of these applications”.

കോടതിയിൽ നിലവിലുള്ള കേസുകൾ സംബന്ധിച്ച് നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിൻസിപ്പൽ നിയമന കാര്യത്തിൽ തുടർനടപടികൾ സ്വീകരിയ്ക്കൂവെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കോടതിവ്യവഹാരങ്ങൾക്കു കാരണം സീനിയോറിറ്റി പരിരക്ഷിക്കുക എന്നതായതിനാൽ കോടതിവിധികൾക്ക് വിധേയമായി സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാട് സർക്കാർ സ്വീകരിയ്ക്കും – മന്ത്രി വ്യക്തമാക്കി.

News Desk

Recent Posts

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

8 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

3 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

3 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

3 days ago