പ്രവേശന പരീക്ഷ നടപടിക്രമങ്ങൾ: മാന്വലുകൾ മന്ത്രി പ്രകാശനം ചെയ്തു

വിവിധ പ്രവേശന പരീക്ഷകളുടെ കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമുൾപ്പെടുത്തി പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫീസ് മാന്വൽ പുറത്തിറക്കി.ഡിപ്പാർട്ട്‌മെന്റ് പരീക്ഷകളും അലോട്ട്‌മെന്റ് സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ യൂസർ മാന്വലിന്റെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു.

നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവേശന പരീക്ഷ കമ്മിഷണർ അരുൺ കെ വിജയൻ ഐ എ എസ്, ജോയിന്റ് കമ്മിഷണർ (കമ്പ്യൂട്ടർ) പ്രൊഫ. ബേബി സൈല, ജോയിന്റ് കമ്മിഷണർ (അക്കാഡമിക്) ഡോ. ഷാബു എസ് ജെ എന്നിവർ പങ്കെടുത്തു.

error: Content is protected !!