വിവിധ പ്രവേശന പരീക്ഷകളുടെ കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമുൾപ്പെടുത്തി പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫീസ് മാന്വൽ പുറത്തിറക്കി.ഡിപ്പാർട്ട്‌മെന്റ് പരീക്ഷകളും അലോട്ട്‌മെന്റ് സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ യൂസർ മാന്വലിന്റെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു.
നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവേശന പരീക്ഷ കമ്മിഷണർ അരുൺ കെ വിജയൻ ഐ എ എസ്, ജോയിന്റ് കമ്മിഷണർ (കമ്പ്യൂട്ടർ) പ്രൊഫ. ബേബി സൈല, ജോയിന്റ് കമ്മിഷണർ (അക്കാഡമിക്) ഡോ. ഷാബു എസ് ജെ എന്നിവർ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…