തിരു : തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍റെ 17-ാമത് കുടുംബ സംഗമവും ഓണാഘോഷവും എഴുത്തുകാരിയും തിരുവനന്തപുരം ആള്‍സെയ്ന്‍റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. സി. ഉദയകല ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് റ്റി. ജ്യോതിസ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതം പറയുകയും ചെയ്തു. സാമൂഹ്യസുരക്ഷയ്ക്ക് റസിഡന്‍റ്സ് അസോസിയേഷന്‍റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് ജോര്‍ജ് ജോസഫ് പ്രഭാഷണം നടത്തി.
80 വയസ്സിനുമേല്‍ പ്രായമുള്ള അസോസിയേഷനിലെ
സിസ്റ്റര്‍ ലില്ലിഭട്ട്, പ്രൊഫ. എല്‍. രഞ്ജിത്ത് എന്നിവരേയും, എസ്.എസ്.എല്‍.സി., പ്ലസ്ടു (2023) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളായ ഠഞഅ-68-ല്‍ അല്ലന്‍ സാമുവല്‍, ഠഞഅ-20(എ) കുമാരി നവമി ബൈജു, ഠഞഅ 68-ല്‍ കുമാരി അതുല്യ സാമുവല്‍ എന്നിവരേയും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരിപുഷ്പം ആദരിച്ചു. അസോസിയേഷനിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരായ ജലജ, ഷിബു എന്നിവര്‍ക്ക് ഓണംബോണസ് തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍ കുടുംബ സംഗമം
നല്‍കി. മെഡിക്കല്‍ കോളേജ് പോലീസ് സബ് ഇന്‍സ്പെക്ടറും
ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറുമായ എ. ഷാജഹാന്‍, അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി കെ.വി. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍. 01 ഫോക്ക് മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിച്ച നാടന്‍ പാട്ടുകളും അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും, തുടര്‍ന്ന് എല്ലാവര്‍ക്കും സ്നേഹവിരുന്നും ഉണ്ടായിരുന്നു.