തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു. കരിക്കകം സ്വദേശി ഗോപകുമാറാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് ചാടി മരിച്ചത്. ഉച്ചയോടെയാണ് സംഭവം. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. കുറച്ച് നാളായി ഇയാൾ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് നെഫ്രോ വാർഡിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

error: Content is protected !!