തിരു: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എൻവയോൺ മൻറ് എഡ്യൂക്കേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കുട്ടികളുടെ ഗ്രീൻ പാർലമൻ്റ് ജനുവരി 18 ന് പഴയ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന് നോഡൽ ഓഫീസർ ഡോ. സി. അനിൽകുമാറും ജില്ലാ കോർഡിനേറ്റർ ബിന്നി സാഹിതിയും അറിയിച്ചു.
പ്രാദേശിക തലത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തി അതിന് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണ് ഗ്രീൻ പാർലമൻ്റ് . തിരുവനന്തപുരം ജില്ലയിലെ പ്രധാന പരിസ്ഥിതി പ്രശ്നബാധിത പോയൻറുകൾ കണ്ടെത്തിയാവും അവതരിപ്പിക്കുക. വിഭിന്നമായ പാരിസ്ഥിതി പ്രശ്നങ്ങൾ എന്താണെന്ന് കണ്ടെത്തുകയും അതിനുള്ള പ്രതിനിധികൾ തേടലും കുട്ടികളുടെ പാർലമൻ്റിൽ നടക്കും.
ജില്ലയിലെ വിവിധ സ്കൂളുകളിലെ 150 വിദ്യാർത്ഥികൾ പങ്കെടുക്കും. 140 നിയമസഭാ സാമാജികരും 10 ഉദ്യോഗസ്ഥരും എന്ന നിലയിലാണ് കുട്ടികൾ സഭയിൽ എത്തുന്നത്.
ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് കുട്ടികൾ ഒരു നിയമസഭയിൽ ഒത്തുകൂടി പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത്. നിയമസഭാ നടപടിക്രമങ്ങളെ പരിചയപ്പെടുത്തി കൊണ്ട് ആണ് ഇത് സംഘടിപ്പിക്കുന്നത്.
ചോദ്യോത്തരവേള, അടിയന്തിര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, നന്ദിപ്രമേയ ചർച്ച എന്നിങ്ങനെ യാണ് Green Parliament സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അവതരിപ്പിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. പൊൻമുടി, കല്ലാർ, മീൻമുട്ടി, പൊഴിയൂർ ,പൂവാർ ,വിഴിഞ്ഞം ,കോവളം ,വർക്കല ,വാമനപുരം നദി ,കരമന, നെയ്യാർ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു.
ജില്ലയിലെ മിക്ക തോടുകളിലേയും നീളം കുറഞ്ഞതും ചർച്ച ചെയ്യുന്നു. 50 ൽ പരം തോടുകൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇല്ലാതായതായുള്ള കുട്ടികളുടെ കണ്ടെത്തൽ ഇവിടെ ചർച്ച ചെയ്യുമെന്ന് ജില്ലാ കോർഡിനേറ്റർ ബിന്നി സാഹിതി അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം ,തീരദേശ മേഖലയിലെ കാലാവസ്ഥാ മാറ്റം തുടങ്ങിയ വയും കുട്ടികളുടെ ഹരിത നിയമ സഭയിൽ ചൂടേറിയ ച ർച്ചക്ക് കാരണമാകും.
2023- 24 വർഷത്തെ തീമാറ്റിക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി കുട്ടികൾക്കും പറയാനുണ്ട് എന്ന പ്രമേയത്തിൽ നടക്കുന്ന പരിസ്ഥിതി ബോധവൽക്കരണ പരിപാടിയുടെ ഭാഗമാണ് ഗ്രീൻ അസംബ്ലി ഉച്ചക്ക് 2 മണിക്ക് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ. എ യുടെ അധ്യക്ഷതയിൽ സ്പീക്കർ എ എൻ. ഷംസീർ ഉത്ഘാടനം ചെയ്യും. ഡോ. സി. അനിൽ കുമാർ ,കെ – ലാപ്പസ് എക്സി.. ഡയറക്ടർ എം.എസ്. വിജയൻ ,അനസ് അബ്ദുൾ ഗഫൂർ ,നസീർ നൊച്ചാട് ,ഡോ അനുജ എന്നിവർ പ്രസംഗിക്കും.
വൈകിട്ട് 4.30ന് അഡ്വ.ആൻ്റണി രാജു എം.എൽ. എ യുടെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ജെ. തങ്കമണി ,ജില്ലാ കോർഡിനേറ്റർ ബിന്നി സാഹിതി എന്നിവർ പ്രസംഗിക്കും.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…