‘റെമിനിസെൻസ്’ പുനലൂർ ശബരിഗിരി സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ശ്രദ്ധേയമായി. പുനലൂർ ശബരിഗിരി സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ‘റെമിനിസെൻസ്’ കൊല്ലം എം. പി ശ്രീ എൻ. കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാവി രാഷ്ട്രം ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ശബരിഗിരി സ്കൂൾ നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘാനീയമെന്നും ശ്രീ പ്രേമചന്ദ്രന്‍ പറഞ്ഞു.
ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ: വി. കെ ജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത വിവിധ കലാ പരിപാടികളും നടന്നു. സിനിമ – സീരിയൽ താരം ഋഷി. എസ് കുമാർ, ശില്പി അജിത്ത് പുനലൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസി : ഡോ : പി. കെ ഗോപൻ , സിവിൽ സർവീസ് ട്രെയിനർ മഹേഷ് കുമാർ, അനീഷ്. കെ അയിലറ., സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ രശ്മി. എം ആർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: മൂന്നാമത് കെസിഎ - എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ ദിവസത്തെ മല്സരങ്ങളിൽ തൃശൂരും ആലപ്പുഴയും ജയിച്ചു.…
തിരുവനന്തപുരം: കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരിമം സ്വദേശി ഷീജ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് ടെർമിനൽ സറണ്ടർ അനുവദിച്ച് ഉത്തരവിറങ്ങി. മെയ് 13 ന് കെ.കെ.…
മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ…
കേന്ദ്ര കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ പേര് മേരാ യുവഭാരത് എന്ന് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ചരിത്രത്തെയും…
കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ ഹിൽ ഹയർ…