Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഫീഷറീസ് വകുപ്പില്‍ വിവിധ പദ്ധതികളില്‍ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ബാക്യാര്‍ഡ് മിനി ആര്‍.എ.എസ് യൂണിറ്റ്, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്സ്, ത്രീ വീലര്‍ ഐസ് ബോക്സ് എന്നിവയാണ് പദ്ധതികള്‍.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ കമലേശ്വരത്തുള്ള ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേഖല ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനുകളിലോ ഫെബ്രുവരി 29ന് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2464076, 2450773.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!