ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ”ടീ ബി മീറ്റ്”, 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ കോട്ടയം കുമരനല്ലൂര്‍ ‘ഐത്തോസ’ കണ്‍വെന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു.
കേരളത്തിലെ കമേഴ്സ്യല്‍ ബാങ്കുകളില്‍ പ്രവര്‍ത്തിക്കുന്നവരും വിരമിച്ചവരുമായ ജീവനക്കാരും കുടുംബാംഗങ്ങളും ഒത്തുകൂടുന്ന സാംസ്കാരികകൂട്ടായ്മയില്‍ 250 ലേറെ പേര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുത്തുവരുന്നു.
സ്വന്തം കൃതികള്‍, കലാവസ്തുക്കള്‍, കാര്‍ഷികവിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ”ടാബെക്സ് 2024”എന്ന പ്രദര്‍ശനശാല, ഇന്‍സ്റ്റലേഷന്‍സ്, ഷോര്‍ട്ട്ഫിലിംമേള, കുട്ടികളുടെ പെയിന്റിംഗ് ക്യാമ്പ് എന്നിവ ഈ വര്‍ഷത്തെ ‘ടീബി മീറ്റിന്റെ” സവിശേഷതകളായിരിരിക്കും. എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെയ്സ്ബുക്ക് കൂട്ടായ്മയായി പ്രവര്‍ത്തിച്ചുതുടങ്ങിയ ”ടാലന്റഡ് ബാങ്കേഴ്സ്” എന്ന സാംസ്കാരികവേദിയുടെ ആദ്യമുഖാമുഖപരിപാടി തൃശൂരില്‍ നടന്നത് വന്‍വിജയമായി മാറി. തുടര്‍ന്ന് ആലുവയിലും വാര്‍ഷികസമാഗമം നടന്നു. തുടർന്ന് കൊല്ലം, കോഴിക്കോട് സംഗമത്തിന് ശേഷമുള്ളതാണ് കോട്ടയം മീറ്റ്.
2020ല്‍ ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
എല്ലാ വര്‍ഷവും മെയ്മാസത്തിലെ രണ്ടാംശനിയാഴ്ചയുംഞായറാഴ്ചയും ചേര്‍ന്ന ദ്വിദിന സാംസ്കാരികസംഗമവേദിയായി ഇതിനകം കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ ഈ കൂട്ടായ്മ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രോഗ്രാം ഷെഡ്യൃളിംഗ് പൂര്‍ത്തിയായി. ടീബി കള്‍ച്ചറല്‍ സൊസെെറ്റിയിലെ
അംഗങ്ങള്‍ക്കു മാത്രമായി പ്രവേശനം നിയന്ത്രിതമായിരിക്കും.അംഗത്വമെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.talentedbankers.org എന്ന വെബ്സെെറ്റ് സന്ദര്‍ശിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.
അനില്‍ ഉണ്ണിത്താന്‍
(പ്രസിഡന്റ്)
ആര്‍. സ്വപ്നരാജ്
(സെക്രട്ടറി)
ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…
തിരുവനന്തപുരം: ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും ബോധവത്കരണ…
വിജയിച്ച എൻട്രികൾക്ക് ക്യാഷ് പ്രൈസുകൾ, അംഗീകാരങ്ങൾ, ഉപാധികളോടെയുള്ള ജോലി ഓഫറുകൾ എന്നിവ ലഭിച്ചുതിരുവനന്തപുരം, ഒക്ടോബർ 15, 2025: പ്രമുഖ എ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍…
ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തുംശബരിമല, ശിവഗിരി…
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ…