തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനോട് അനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ മത്സരത്തിൽ എൻജിനീയറിങ് കോളേജ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മരിയൻ എൻജിനീയറിങ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് രണ്ടാം തീയതി മുതൽ എട്ടാം തീയതി വരെ കോളേജിൽ വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ പരിപാടിയുടെ അടിസ്ഥാനത്തിലാണ് കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചത്. വിഎസ് സി യിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ഫാ.ജിം കാർവിൻ,അഭിജിത്ത് ആർ. പി., രെഞ്ചു സി. എം., എന്നിവർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് ഓൺലൈൻ ആയി പങ്കെടുത്തു. വി എസ് എസ് സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…