Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

അയ്യൻകാളി അനുസ്മരണ സമ്മേളനം 28 ന്

കേരള നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ മഹാത്മാ അയ്യൻകാളിയുടെ 161 ാംമത് ജന്മദിനം പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 28 ന് ആചരിക്കും. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ അന്ന് രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളാവും. അയ്യൻകാളിയും നവോത്ഥാനവും…

1 minute

Read Time

കേരള നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ മഹാത്മാ അയ്യൻകാളിയുടെ 161 ാംമത് ജന്മദിനം പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 28 ന് ആചരിക്കും. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ അന്ന് രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളാവും. അയ്യൻകാളിയും നവോത്ഥാനവും എന്ന വിഷയത്തിൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മൽസര വിജയികൾക്ക് ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ സമ്മാനദാനം നിർവഹിക്കും.

error: Content is protected !!