തിരുവനന്തപുരം സബ് കളക്ടറായി ആൽഫ്രഡ് ഒ. വി

തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയി ആൽഫ്രഡ് ഒ. വി ചുമതലയേറ്റു. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരാണ് സ്വദേശം. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു.

ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി.

error: Content is protected !!