ചരിത്രപ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ പൂജപ്പുര ശ്രീ സരസ്വതീ ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍ 13 വരെ നടക്കും. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ സ്വാതിതിരുനാൾ സരസ്വതീമണ്ഡപത്തിലും, (ശീ ചിത്തിരതിരുനാള്‍ ആഡിറ്റോറിയത്തിലും വിവിധ കലാപരിപാടികളുഠ,നവരാത്രി സംഗീതോത്സവം, നവരാത്രി പ്രഭാഷണ പരമ്പര, നവരാത്രി സാഹിത്യസമ്മേളനം, കനകസഭാ-സംഗീതസദസ്സ് എന്നിവയുമാണ് പരിപാടികള്‍. 3-0 തീയതി വൈകുന്നേരം 5 മണിക്ക് നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ശ്രീ. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ചടങ്ങിൽ “വാണീമണി’ പുരസ്കാരം പത്മഭൂഷൺ ശ്രീമതി കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കും. ഡോ. ശശി തരൂര്‍.എം.പി. മുഖ്യപഭാഷണം നടത്തും. ആശംസകള്‍ അര്‍പ്പിച്ച് മേയര്‍ ആര്യ രാജ്രേന്ദന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, ക്യണ്‍സിലര്‍ അഡ്വ. വി.വി. രാജേഷ്, നഗരസഭാ പ്രതിപക്ഷനേതാവ് എം.ആര്‍.ഗോപന്‍, (ശീപത്മനാഭസ്വാമി ക്ഷേത്രഭരണസമിതി അംഗം കരമന ജയന്‍, മുന്‍മേയര്‍ അഡ: കെചന്ദ്രിക തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കെ.എസ്.ചിത്ര നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കും.
എല്ലാദിവസങ്ങളിലും ശ്രീ ചിത്തിരതിരുനാൾ ആഡിറ്റോറിയത്തിലും, നവരാത്രി മണ്ഡപത്തിലും വിവിധ പരിപാടികള്‍ അരങ്ങേറും.
വിജയദശമി ദിവസമായ 13-ന് രാവിലെ 5.30 മുതൽ സ്വാതിതിരുനാൾ സരസ്വതീമണ്ഡപത്തിലും (ശീചിത്തിര തിരുനാള്‍ ആഡിറ്റോറിയത്തിലും പ്രമുഖര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. 7 മണിക്ക് സംഗീതവിദ്യാരംഭം നടക്കും. രാവിലെ 9 മണിക്ക് ഭഗവന്‍ കുമാരസ്വാമിക്ക് കരമനയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നൽകും. തുടര്‍ന്ന് ഘോഷയാത്രയായി കുമാര സ്വാമിയെ പൂജപ്പുര സരസ്വതീമണ്ഡപത്തില്‍ കുടിയിരുത്തും. തുടര്‍ന്ന് ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന കാവടിഘോഷയാത്ര സരസ്വതീമണ്ഡപത്തില്‍ എത്തിച്ചേരുകയും ഭഗവാന് കാവടി അഭിഷേകം നടത്തുകയും ചെയ്യും. വൈകുന്നേരം 4.30 ന് ആചാര പ്രകാരമുളള പളളിവേട്ടയും, ഭഗവാന്‍ വേളിമല കുമാരസ്വാമിയുടെ തിരിച്ചെഴുന്നളളത്തും നടക്കും. അതോടെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാകും.
പൂജപ്പുര സരസ്വതീദേവിക്ഷേത്രത്തിന്റെ പൂര്‍ണ്ണമായ നടത്തിപ്പ് ജനകീയസമിതിയുടെ നിയ്്ത്രണത്തിലാണ്. ജനകീയസമിതി നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…