വിദ്യാർത്ഥിനി റാലി 3 മണിക്ക് നന്ദാവനത്ത് നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക്.
തിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ‘ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന തലക്കെട്ടിൽ ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനം 24ന് വൈകീട്ട് 3 മണിക്ക് നന്ദാവനത്ത് വെച്ച് റാലിയോടെ ആരംഭിക്കും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് പൊതുസമ്മേളനം നടക്കും.
അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
അഡ്വ. ഹാരിസ് ബീരാൻ എം.പി, യു.കെ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ഫ്രണ്ട്സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ, സാമൂഹ്യ പ്രവർത്തക ശ്വേതാ ഭട്ട്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, നാഷണൽ ഫെഡററേഷൻ ഓഫ് യൂത്ത് മൂവമെന്റ് ചെയർമാൻ സി. ടി സുഹൈബ്, നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി. ടി. പി, സ്റ്റുഡൻറ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് മുഹമ്മദ് സഈദ് ടി. കെ, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ്, ദക്ഷിണ കേരള സമ്മേളനം ജനറൽ കൺവീനർ ആനിസ മുഹ്‌യിദ്ദീൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രമുഖ ഗായിക സിദ്റത്തുൽ മുൻതഹ പരിപാടിയിൽ പങ്കെടുക്കും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…