ക്രിസ്തുമസ്‌ ആഘോഷങ്ങളുമായി ക്രൈസ്റ്റ്‌ നഗര്‍ സെന്‍ട്രല്‍ സ്കൂള്‍

ക്രൈസ്റ്റ്‌ നഗര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്തുമസ്‌ ആഘോഷത്തിന്റെയും (Chris Felix) സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 10 ചൊവ്വാഴ്ച അഭിവന്ദ്യ പിതാവ്‌ ഡോ. മാത്യൂസ്‌ മാര്‍ പോളികാര്‍പ്പോസ്‌ (Auxiliary Bishop of the Major Archeparchy of Trivandrum) നിര്‍വഹിച്ചു.

ഈ ക്രിസ്തുമസ്‌ നന്മയും സ്നേഹവും ഏവരിലും വന്നു ചേരട്ടെയെന്നും കേക്കിന്റെ മധുരം പോലെ പുല്‍ക്കൂടിന്റെ ലാളിത്യം പോലെ ജീവിതം മധുരവും ലാളിത്യവും നിറഞ്ഞതാകട്ടെയെന്നും ക്രിസ്തുമസ്‌ സന്ദേശത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അഭ്രപാളികളില്‍ നിറഞ്ഞുനിന്ന ബെന്യാമിന്റെ ആടുജീവിതത്തിലെ യഥാര്‍ത്ഥ കഥാനായകന്‍ നജീബ്‌ മുഹമ്മദ്‌ മരുഭൂമിയില്‍ താന്‍ കരഞ്ഞുതീര്‍ത്തതും വായനക്കാരെ കരയിച്ചതുമായ തന്റെ ജീവിതാനുഭവങ്ങള്‍ മുഖ്യപ്രഭാഷണത്തില്‍ പങ്കുവച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. പോള്‍ മങ്ങാട്‌ സി.എം.ഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പള്‍ റവ. ഫാ. സേവ്ൃര്‍ അമ്പാട്ട്‌ സി.എം.ഐ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മാസ്റ്റര്‍ മുഹമ്മദ്‌ സിയാന്‍ സാദിഖ്‌ (Singer, Musical India & Asia Book of Record Holder 2014) പകര്‍ന്നു നല്‍കിയ സംഗീതവിരുന്ന്‌ ആഘോഷരാവുകള്‍ക്ക്‌ മാറ്റുകൂട്ടി. നൂറ്റിയമ്പതോളം കുട്ടികള്‍ പങ്കെടുത്ത ക്രിസ്തുമസ്‌ ക്വയര്‍, ക്രിസ്തുമസ്‌ ട്രീ & ക്രിബ്‌ മത്സരങ്ങള്‍, കരോള്‍, മറ്റു നൃത്തനൃത്യങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ പകിട്ടേറി. അക്കാഡമിക്‌ തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരം അഭിവന്ദ്യ പിതാവ്‌ ഡോ. മാത്യൂസ്‌ മാര്‍ പോളികാര്‍പ്പോസ്‌ നിര്‍വഹിച്ചു. റവ. ഫാ. റോബിന്‍ പതിനാറില്‍ചിറ സി.എം.ഐ.. (Vice Principal & Bursar, Christ Nagar Group of Institutions), വിശിഷ്ടാതിഥികള്‍ക്ക്‌
ഉപഹാരം സമര്‍പ്പിച്ചു. റവ. ഫാ. ജിമ്മി മൂലയില്‍ സി.എം.ഐ (ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കവടിയാര്‍), റവ. ഫാ. മാത്യു തെങ്ങുംപള്ളി സി.എം.ഐ (പ്രിന്‍സിപ്പാള്‍, ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കവടിയാര്‍), റവ. ഫാ. തോമസ്‌ ചെന്നാട്ടുശ്ശേരി സി.എം.ഐ (പ്രിന്‍സിപ്പാള്‍, ക്രൈസ്റ്റ് നഗര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, കഴക്കൂട്ടം) റവ. ഫാ. ജോസഫ്‌ ഈന്തംകുഴി സി.എം.ഐ (Formar Bursar) ശ്രീമതി ജയാജേക്കബ്‌ കോശി (അക്കാഡമിക്‌ കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ സന്നിഹിതരായി. സ്കൂള്‍ ഹെഡ്‌ ഗേള്‍ കുമാരി അനുപമ അശോകന്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സ്കൂള്‍ ഹെഡ്‌ ബോയ്‌ മാസ്റ്റര്‍ നന്ദഗോപാല്‍ എ.എന്‍. നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍മാരായ ശ്രീമതി താരാ ആര്‍ നായര്‍, ശ്രീ. വിന്‍സന്റ്‌ ഡി, ശ്രീമതി ജാസ്മിന്‍ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!