എസ്.പി. വെങ്കിടേഷിന്റെ മകൻ എസ്. പി. ഗോപാൽ മധുര സംഗീതവുമായി മലയാളത്തിൽ

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമ സംഗീത രംഗത്തേക്ക് കടന്നുവരുന്നു.കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് ടൈറ്റിൽ സോങ്ങും,പശ്ചാത്തല സംഗീതവും ഒരുക്കിക്കൊണ്ടാണ് എസ്.പി. ഗോപാൽ വെങ്കിടേഷ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിതാവിനെപ്പോലെ തന്നെ മകനും കഴിവ് തെളിയിച്ചു എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ അഭിപ്രായപ്പെട്ടത്. വയലാർ ശരത്ചന്ദ്ര വർമ്മ, മുരുകൻ കാട്ടാക്കട , ശ്രീകുമാർ ഇടപ്പോൾ എന്നിവരാണ് ഗാനരചയിതാക്കൾ. മുരുകൻ കാട്ടാക്കടയുടെ വരികൾക്കാണ് എസ്.പി. ഗോപാൽ സംഗീതം നൽകിയിരിക്കുന്നത്.മറ്റ് ഗാനങ്ങളുടെ സംഗീതം അജയ് രവി ഒരുക്കുന്നു.

പട്ടാപ്പകൽ നഗരത്തിൽ നടന്ന ആറ് കൊലപാതകങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കാൻ അവസരം ലഭിച്ചതിൽ എസ്.പി. ഗോപാൽ നന്ദി അറിയിച്ചു.2026 ജനുവരി അവസാനത്തോടെ ചിത്രം തീയറ്ററിലെത്താൻ ഒരുങ്ങുന്നു.

അജാസ്, സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, ജയലാൽ, പ്രജീവ്, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു.

നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പളളി കൃഷ്ണൻ കുട്ടി നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന കാലം പറഞ്ഞ കഥ,പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. ക്യാമറ – വിനോദ് ജി.മധു, എഡിറ്റിംഗ് – കണ്ണൻ, ജോജി,ആലാപനം -സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ്, ഗാന രചന -വയലാർ ശരത്ചന്ദ്രവർമ്മ,ശ്രീകുമാർ ഇടപ്പോൺ,സംഗീതം –
അജയ് രവി, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം- കിരൺ മാസ്റ്റർ, ആർട്ട് – സന്തോഷ് പാപ്പനംകോട്, മേക്കപ്പ് – സുധീഷ് നാരായൻ, പി.ആർ.ഒ – അയ്മനം സാജൻ.
ചിത്രം ജനുവരി മാസം തീയേറ്ററിലെത്തും.

News Desk

Recent Posts

സിദ്ധ മേഖലയില്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ്

സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: സിദ്ധയുടെ ചരിത്രം പരിശോധിച്ചാല്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളെന്ന് കാണാന്‍…

7 hours ago

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച…

14 hours ago

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ മഹാമേളയ്ക്ക് നാളെ തിരിതെളിയും

അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് (KLIBF 2026) നാളെ (ജനുവരി 7)…

14 hours ago

പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി

പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ…

1 day ago

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി…

3 days ago

മോഹൻലാലിൻറെ അമ്മയുടെ വേർപാടിൽ മന്ത്രി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി

മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാലിനെ ഇന്ന് തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു…

4 days ago