കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ 65-ാമത് സ്ഥാപക ദിന ആഘോഷവും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന് (20 ജനുവരി 2026) സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യാതിഥിയായ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ മനീഷ് ഖന്ന സല്യൂട്ട് സ്വീകരിച്ച് പരേഡ് അഭിസംബോധന ചെയ്തു. കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ നവനീത് എ ആർ പരേഡിൽ അദ്ദേഹത്തെ അനുഗമിച്ചു.
ഏഴ് വർഷത്തെ കഠിനമായ സൈനികാധിഷ്ഠിതമായ അക്കാദമിക് പരിശീലനത്തിന് ശേഷം, ഔട്ട്‌ഗോയിംഗ് ബാച്ചിലെ 69 കേഡറ്റുകൾ സ്കൂളിന്റെ പരമ്പരാഗത പാസിംഗ് ഔട്ട് പരേഡിൽ അവരുടെ മാത്യ വിദ്യാലയത്തോട് വിട പറഞ്ഞു. ബാൻഡ് ടീമിൻ്റെ അകമ്പടിയോടെ രണ്ട് പാസിംഗ് ഔട്ട് കണ്ടിജന്റുകൾ ഉൾപ്പെടെ പത്ത് സംഘങ്ങൾ പരേഡിൽ ഉൾപ്പെട്ടിരുന്നു.
ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ സീനിയർ ഓഫീസർ അഡ്മിനിസ്ട്രേഷൻ എയർ വൈസ് മാർഷൽ മാലുക്ക് സിംഗ്, തിരുവനന്തപുരം എൻസിസി ഗ്രൂപ്പ് ആസ്ഥാനത്തെ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ, ഓൾഡ് ബോയ്‌സ് അസോസിയേഷൻ അംഗങ്ങൾ, ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെയും പാങ്ങോട് സൈനിക കേന്ദ്രത്തിലെയും സൈനിക ഉദ്യോഗസ്ഥർ, കേരള സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വിശിഷ്ട വ്യക്തികൾ, മാധ്യമ പ്രവർത്തകർ, പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ മാതാപിതാക്കളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പങ്കെടുത്തവരിൽ നിരവധി ഓഫീസർമാർ സ്കൂളിലെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ നവനീത് എ ആർ പരേഡിന് നേതൃത്വം നൽകി. സ്കൂൾ കേഡറ്റ് അഡ്ജുറ്റന്റ് ആദിത്യ തിവാരി സെക്കൻഡ്-ഇൻ-കമാൻഡായിരുന്നു. ആചാരപരമായ മാർച്ച്-പാസ്റ്റിനുശേഷം, ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കേഡറ്റുകൾ പ്രദർശിപ്പിച്ച ചടുലമായ എയറോബിക്സ് പ്രദർശനവും തുടർന്ന് നടന്ന ശാന്തമായ സംഗീതത്തോടുകൂടിയ യോഗ പ്രദർശനവും കാണികളെ ആകർഷിച്ചു.
ചടങ്ങിൽ അഭിസംബോധന ചെയ്ത എയർ മാർഷൽ മനീഷ് ഖന്ന കേഡറ്റുകളുടെ മികച്ച പരേഡ് പ്രകടനത്തെ അഭിനന്ദിച്ചു. മികച്ച പ്രകടനത്തിനുള്ള മെഡലുകളും ട്രോഫികളും മുഖ്യാതിഥി സമ്മാനിച്ചു. മികച്ച ഓൾ റൗണ്ട് കേഡറ്റ് മെഡൽ സ്കൂൾ അക്കാദമിക് ക്യാപ്റ്റൻ എം ജെ മാധവനും, മികച്ച പ്രോമിസിംഗ് കേഡറ്റ് ഓഫ് ദി ഇയർ പുരസ്കാരം കേഡറ്റ് അങ്കിത് കുമാറിനും, മികച്ച സ്പോർട്സ് പേഴ്‌സൺ അവാർഡ് കേഡറ്റ് നിരഞ്ജൻ അജിക്കും, അക്കാദമിക് രംഗത്ത് മികച്ച കേഡറ്റിനുള്ള ബഹുമതി കേഡറ്റ് അതുൽ മാത്യു ഏലിയസിനും നൽകി. മികച്ച പ്രകടനം കാഴ്ചവച്ച ഹൗസിനുള്ള അഭിമാനകരമായ എൻഡിഎ ട്രോഫി പ്രസാദ് ഹൗസിന് ലഭിച്ചു. ഹൗസ് ക്യാപ്റ്റൻ മാധവ് ബിനോയ്, ഹൗസ് മാസ്റ്റർ ലെഫ്റ്റനന്റ് അരുൺ കുമാർ എം എസ് എന്നിവർ അത് ഏറ്റുവാങ്ങി. മികച്ച മാർച്ചിംഗ് കണ്ടിജൻറുകൾക്കുള്ള സമ്മാനങ്ങൾ അശോക ഹൗസും ആസാദ് ഹൗസും നേടി.
യു പി എസ് സി, എസ് എസ് ബി പരീക്ഷകളിൽ വിജയിച്ച കേഡറ്റുകളെ എയർ മാർഷൽ ഖന്ന അനുമോദിക്കുകയും ഭാവിയിൽ ഉയർന്ന ലക്ഷ്യം നേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എയ്‌റോബിക്‌സ്, യോഗ ടീം അംഗങ്ങളുടെ കുറ്റമറ്റതും ഊർജ്ജസ്വലവുമായ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ശ്രീമതി മാലുക്ക് സിംഗ് സമ്മാനങ്ങൾ നൽകി. സ്കൂൾ ബാൻഡിൻ്റെ ഡ്രമ്മുകളും മണികളും ഉപയോഗിച്ചുള്ള ശ്രുതിമധുരവും താളാത്മകമായ അവതരണം ചടങ്ങിനെ കൂടുതൽ സമ്പന്നമാക്കി.
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…